മൈ കമ്യൂണിറ്റി ഫൗണ്ടേഷന്‍-എം ഫ്രണ്ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് മംഗളൂരുവിലെത്തി

50

ദുബൈ: യുഎഇയില്‍ കുടുങ്ങിയ കുട്ടികള്‍, വൃദ്ധര്‍, ഗര്‍ഭിണികള്‍, അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവര്‍ എന്നിവരുള്‍പ്പെടെ 166 പേരെ വഹിച്ച ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കര്‍ണാടകയിലെ മംഗളൂരുവിലെത്തി.
നാട്ടില്‍ തിരിച്ചെത്താനാവാതെ കുടുങ്ങിപ്പോയ യാത്രക്കാരെ സഹായിക്കാന്‍ മംഗലാപുരത്തെ മൈ കമ്യൂണിറ്റി ഫൗണ്ടേഷനും എം ഫ്രണ്ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്തത്.
ഫ്‌ളൈ ദുബൈ 4617 ഫ്‌ളൈറ്റ് ദുബൈയില്‍ നിന്ന് 2020 ജൂണ്‍ 23ന് ഉച്ച 2 മണിക്ക് പുറപ്പെട്ട് രാത്രി 7.22ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.
തീരദേശ കര്‍ണാടക, കാസര്‍കോട് ജില്ല തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗളൂരുവിലെത്തിയ യാത്രക്കാര്‍.
മൈ കമ്യൂണിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഷ്‌റഫ് അബ്ബാസ് കുഞ്ചത്തൂര്‍ ആളുകളെ യാത്രയയക്കാനായി ദുബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എം ഫ്രണ്ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിനും ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ സേവനങ്ങള്‍ ഒരുക്കാനായി അക്ഷീണം പ്രയത്‌നിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.