നിതിന്‍ ചന്ദ്രന്‍ സ്മരണാഞ്ജലി: രക്തദാനം ഇന്ന്

ദുബൈ: ഇന്‍കാസ് വളണ്ടിയേഴ്‌സ് ടീം ആഭിമുഖ്യ
ത്തില്‍ അകാലത്തില്‍ അന്തരിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ നിതിന്‍ ചന്ദ്രന്റെ ഓര്‍മക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് രക്തദാന പരിപാടി ഇന്ന്.
വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ദുബൈ അല്‍വസല്‍ ഇന്‍ഡോര്‍ ക്‌ളബ്ബില്‍ ഒരുക്കുന്ന രക്തദാന ക്യാമ്പില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഇന്‍കാസ് ദുബൈ ജന.സെക്രട്ടറി ബി.എ നാസര്‍ അറിയിച്ചു. ഇന്‍കാസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന നിതിന്‍ ചന്ദ്രന്‍ ബ്‌ളഡ് ഡോണേഴ്‌സ് കേരള എന്ന സംഘടനയിലൂടെ രക്തദാന രംഗത്ത് നിരവധി സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വണമാണ്. പ്രവാസികള്‍ യാത്രാ ദുരിതം നേരിട്ടപ്പോള്‍ നിതിന്റെ നേതൃത്വത്തില്‍ ഭാര്യ ആതിര ഗര്‍ഭിണികള്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതിക്ക് വേണ്ടി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.