ദുബൈ: കോവിഡ് മഹാമാരിയുടെ കാലത്ത് പ്രവാസ ലോകത്ത് കുടുങ്ങിപ്പോയ ഗര്‍ഭിണികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഭാര്യയെ പ്രാപ്തയാക്കിയും, കാരുണ്യ പ്രവര്‍ത്തനത്തിന്റെ പാതയില്‍ ജീവന്റെ വില തിരിച്ചറിഞ്ഞ് രക്തദാന ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയും, സാമൂഹിക മാധ്യമത്തെ പ്രവാസ ലോകത്തെ കൂടപ്പിറപ്പുകള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനായി ഉപയോഗിച്ചും നിതിന്‍ ചന്ദ്രന് ചെയ്ത സേവനങ്ങളും ത്യാഗ സന്നദ്ധതയും സ്മരണാഞ്ജലി തീര്‍ത്ത അന്തരീക്ഷത്തില്‍ ദുബൈ ഇന്‍കാസ് വളണ്ടിയര്‍ ടീം ഒരുക്കിയ രക്തദാന ക്യാമ്പ് അവിസ്മരണിയമായി.
ജന്മദിനങ്ങള് പോലും സാമൂഹിക സേവനത്തിനുള്ള അവസരമാക്കിയ നിതിന്‍ ചന്ദ്രന്റെ സ്മരണാ ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനവുമായതിന്നാല് വളണ്ടിയേഴ്സ് പ്രവര്‍ത്തകര്‍ ഒന്നിച്ചു ചേര്‍ന്ന് ജന്മദിനാശംസകള് നേര്‍ന്നു. ദുബൈ അല്‍വസല്‍ സ്പോര്‍ട്സ് ക്ളബ്ബില്‍ നടന്ന രക്തദാന ക്യാമ്പില്‍ ഇരുനൂറോളം പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. രക്തദാനത്തിലൂടെ നൂറുകണക്കിന് രക്തബന്ധുക്കള്‍ക്ക് പിതുജീവന് പകര്‍ന്ന നിതിന്റെ ജീവകാരുണ്യ രംഗത്തെ സേവനോത്സുകതയെ അനുസ്മരിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന് എംപി, ടി.എന്‍ പ്രതാപന് എംപി, രമ്യാ ഹരിദാസ് എംപി തുടങ്ങിയവര്‍ ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. രക്തദാന ക്യാമ്പിന് ബി.എ നാസര്‍, അഡ്വ. ഹാഷിക് തൈക്കണ്ടി, എന്‍.പി രാമചന്ദ്രന്, സി.മോഹന്‍ ദാസ്, ഹൈദര്‍ തട്ടത്താഴത്ത്, അജിത് കുമാര്‍ കണ്ണൂര്‍, അബ്ദുറഹ്മാന് ഏറാമല, ബിബിന്‍ ജേക്കബ്, അഷ്റഫ് പലേരി, ബി.പവിത്രന്, സുജിത് മുഹമ്മദ്, അനൂപ് ബാലകൃഷ്ണന്, നൗഷാദ് കന്യാപ്പാടി, സി.എ ബിജു, ഷൈജു ഡനിയല്‍, ഷൈജു അമ്മാനപ്പാറ, ഖുറേഷി ആലപ്പുഴ, നൂറുല്‍ അമീന്, അനന്ദന് കണ്ണൂര്‍, താജുദ്ദീന് പൈക്ക, ശ്യാം, സുദീപ്, അഹമ്മദ് അലി, ബഷീര്‍ നരണിപ്പുഴ, അഖില്‍ തൊടീക്കളം, അഷ്റഫ് പൈക്ക, നൗഫല്‍ കാപ്പാട്, റഫീക്ക് മട്ടന്നൂര്‍, മൊയ്തു കുറ്റ്യാടി, ബാഫക്കി ഹുസൈന്, നിജാസ് എറണാകുളം പരിപാടിക്ക് നേതൃത്വം നല്കി.