
കൊണ്ടോട്ടി: ഈ വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ കൊട്ടുക്കര പി. പി. എം ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം. 72 കുട്ടികളെ സ്കോളര്‍ഷിപ്പിന് അര്ഹരാക്കിക്കൊണ്ട് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ സ്കൂളിന് സാധിച്ചു. അര്‍ഹരായ കുട്ടികള്‍ക്ക് ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ മാസം തോറും ആയിരം രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സ്കോളര്‍ഷിപ്പ് ലഭിക്കും. സ്കൂളിലെ അധ്യാപകരായ പി.സിയാദ്, കെ.സാലിഹ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. സ്കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ ടി.വി ഇബ്രാഹീം.എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അഡ്വ. കെ.കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ എം. അബൂബക്കര്‍ ഹാജി, പ്രിന്‍സിപ്പല്‍ എം. അബ്ദുല്‍ മജീദ്, പ്രധാനാധ്യാപകന് പി. കെ സുനില്‍കുമാര്‍, നഗരസഭ കൗണ്‍സി ലര്‍ ശാഹിദ കോയ, എം. ഹംസ ഹാജി, കെ.ടി. അബ്ദുറഹ്മാന് മാസ്റ്റര്‍, വി.പി സിദ്ദീഖ് മാസ്റ്റര്‍, പി. സിയാദ്, കെ.സാലിഹ് പ്രസംഗിച്ചു.