അബുദാബി: അബുദാബിയില്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച യാത്രാനിരോധനത്തിന്റെ ഭാഗമായി അബുദാബി പൊലീസ് പ്രത്യേക പരിശോധനാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തി.
മുന്‍കൂട്ടി പോലീസില്‍ നിന്നും ലഭിക്കുന്ന പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമെ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും അനുവാദമുണ്ടായിരിക്കുകയുള്ളു.
കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ അണുമുക്ത പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതര എമിറേറ്റിലേക്കും പ്രവിശ്യകളിലേക്കും തിരിച്ചുമുള്ള പ്രവേശനങ്ങള്‍ക്ക് ഒരാഴ്ചക്കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം ആശുപത്രിയിലേക്ക് പോകുന്നവര്‍, വിവിധ സാധനങ്ങളുടെ വിതരണ ക്കാര് തുടങ്ങി അവശ്യവിഭാഗക്കാര്ക്ക് പ്രത്യേക അനുമതി നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ഇതിന് അപേക്ഷിക്കാവുന്നതാണ്.