അഗ്നി സേനാംഗങ്ങള്‍ക്ക് ഇനി അടിയന്തിര സാഹചര്യത്തില്‍ ശ്വാസതടസ്സം നേരിടില്ല

25

അബുദാബി: അബുദാബിയിലെ അഗ്നിസേനാംഗങ്ങള്‍ക്ക് ഇനി അടിയന്തിര സാഹചര്യങ്ങളില്‍ ശ്വാസതടസ്സം നേരിടില്ല. അഗ്നിസേനാ വാഹങ്ങളില്‍ മെഡിക്കല്‍ ഓക്‌സി ജന്‍ ഘടിപ്പിച്ച ആദ്യത്തെ അഗ്നിശമന വാഹനം പുറത്തിറക്കിയാണ് അബുദാബി സിവി ല്‍ ഡിഫെന്‍സ് ശ്രദ്ധ നേടുന്നത്.
ആംബുലന്‍സുകളില്‍ ലഭ്യമാകുന്ന സംവിധാനങ്ങള്‍ക്ക് സമാനമായ ഓക്‌സിജന്‍ സിലിണ്ടറുകളും വിവിധ കണ്‍ട്രോള്‍ പോര്‍ട്ടുകളുമാണ് സേനാവാഹനത്തിലും സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി ഒരേസമയം അഞ്ചു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തടസ്സമില്ലാത്ത ശ്വസനം സാധ്യമാകും.
തീയണക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന ശ്വാസതടസ്സത്തില്‍നിന്നും സേനാംഗങ്ങള്‍ക്ക് പൂര്‍ണ്ണമായും സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യമാണ് ഇതോടെ അബുദാബി സിവില്‍ഡിഫന്‍സ് കൈവരിക്കുന്നത്. കൃത്യനിര്‍വ്വഹണത്തിനിടെ ശക്തമായ പുകമൂലം അനുഭവപ്പെടുന്ന ശ്വാസതടസ്സം ഇതോടെ ഇല്ലാതാവുകയും സേനാംഗ ങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ഊര്‍ജ്ജവവും ഇതിലൂടെ ലഭ്യമാകും.
അബുദാബി പൊലീസിലെ അടിയന്തര, പൊതുസുരക്ഷാ ഡയറക്ടറേറ്റുമായി സഹക രിച്ചു പ്രതിരോധം, സുരക്ഷ, അഗ്‌നിശമനം എന്നീ മേഖലകളിലെ ഏറ്റവും ഉയര്‍ന്ന അ ന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഈ വാഹനം നിര്‍മിച്ചിട്ടുള്ളതെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ആംരി വ്യക്തമാക്കി.