അബുദാബിയില്‍ യാത്രാ നിരോധം ഒരാഴ്ച കൂടി നീട്ടി

    അബുദാബി: അബുദാബി എമിറേറ്റിലേക്കും തിരിച്ചുമുള്ള യാത്രാ നിരോധം ജൂണ്‍ 23 വരെ നീട്ടി. ജൂണ്‍ 2നാണ് ആദ്യമായി ഒരാഴ്ചക്കാലത്തേക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തിയത്. 16ന് ചൊവ്വാഴ്ച നിരോധം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിട്ടുള്ളത്. കൊറോണ വൈറസ് പൂര്‍ണമായും ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് യാത്രാ നിരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
    ഇതര എമിറേറ്റുകള്‍ക്ക് പുറമെ, അബുദാബിയുടെ വിവിധ പ്രവിശ്യകളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കും ഇക്കാലയളവില്‍ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശന നിബന്ധനകളിലൂടെ കോവിഡിനെതിരെ നടത്തി വരുന്ന പോരാട്ടം വന്‍ വിജയമാണ് ഉണ്ടാക്കിയിട്ടുള്ളത്.
    തലസ്ഥാന നഗരി പൂര്‍ണമായും കോവിഡ് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ദിനംപ്രതി 40,000ത്തോളം പേരെയാണ് അബുദാബിയില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്.