തിരിച്ചടികള്‍ പ്രവാസികളെ തേടിയെത്തുകയാണ്

  റസാഖ് ഒരുമനയൂര്‍
  അബുദാബി: ത്രിരിച്ചടികളുടെ പരമ്പര പ്രവാസികളെ തേടിയെത്തുകയാണ്. ഒന്നിനുമേല്‍ മറ്റൊന്ന് എന്ന തരത്തില്‍ നാടണയാനുള്ള മോഹത്തിനുമുന്നില്‍ വിലങ്ങുതടി വീഴുകയാണ്. സങ്കടം പറയാനുള്ള വേദികളില്ലാത്തവരുടെ സങ്കടം പിന്നെ യും കൂടിവരികയാണ്.
  കോവിഡ് പരിശോധന പൂര്‍ത്തിയാക്കി രോഗിയല്ലെന്ന് ഉറപ്പ് വരുത്തിയ സാക്ഷ്യപത്രത്തോടൊപ്പം മാത്രം വിമാനത്തില്‍ കയറ്റിയാല്‍ മതിയെന്ന പുതിയ നിബന്ധന പ്രവാസികളെ വീണ്ടും വരിഞ്ഞുമുറുക്കുകയാണ്. പരിശോധനാ ഫലം വന്നാലും പിന്നെയും എത്രആഴ്ച അതല്ല മാസം കഴിഞ്ഞാലാണ് യാത്രക്കുള്ള അവസരം ലഭിക്കുകയെന്ന് ആര്‍ക്കും പറയാനാവില്ല. യാത്രാ അവസരം കിട്ടിയശേഷം പരിശോധനയെന്നത് തീരെ പ്രായോഗികവുമല്ല. ചാര്‍ട്ടേഡ് വിമാനക്കാര്‍ക്ക് മാത്രം നിബന്ധനയെന്നതും അതിശയിപ്പിക്കുകയാണ്. എന്തൊക്കെയോ ഒളിഞ്ഞുകിടക്കുന്നതായി സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
  നിബന്ധനയില്‍നിന്നും പിന്മാറ്റം ഉണ്ടായില്ലെങ്കില്‍ ഇവിടെ മരിച്ചുവീഴുന്നവരുടെ എ ണ്ണം ഇനിയും വര്‍ധിക്കുമെന്ന കാര്യംകൂടി അധികാരികള്‍ അറിയുക. പ്രായോഗികമ ല്ലാത്ത നിബന്ധനകളിലൂടെ പ്രവാസികളുടെ മടക്കയാത്രക്ക് ഉടക്ക് വെക്കുന്നവര്‍ മരിച്ചുവീഴുന്നവരുടെയോ അവരുടെ കുടുംബങ്ങളുടെയോ ദുരവസ്ഥ മനസ്സിലാക്കുന്നില്ല. കോവിഡ് മരണത്തേക്കാല്‍ കൂടുതല്‍ ഹൃദയാഘാതമാണ് നടക്കുന്നത്. പുതിയ ഉത്തര വുകളും നിബന്ധനകളുമെല്ലാം ഓരോ പ്രവാസിയുടെയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുക യാണ്. അവരുടെ രക്തക്കുഴലുകള്‍ക്ക് താങ്ങാനാവാത്ത വിധം ചോര കുതിച്ചുപായുകയാണ്.
  കോവിഡ് പരിശോധന പൂര്‍ത്തിയാക്കി രോഗിയല്ലെന്ന് ഉറപ്പ് വരുത്തിയ സാക്ഷ്യപത്രത്തോടൊപ്പം മാത്രം വിമാനത്തില്‍ കയറ്റിയാല്‍ മതിയെന്നത് പുതിയ നിബന്ധന. എന്നാല്‍ പ്രായോഗികതയെക്കുറിച്ച് അധികാരികള്‍ ചിന്തിക്കുന്നില്ല. പിറന്ന മണ്ണിലെത്താ ന്‍ ആഴ്ചകളായി കാത്തിരിക്കുന്ന അവസരം ഇനിയും വന്നണയാതെ പതിനായിരങ്ങ ള്‍ കാത്തിരിക്കുന്നു. ഇനിയും എന്ന് ? എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തതയില്ല.
  പതിനായിരങ്ങള്‍ക്കിടയില്‍നിന്നും ബംബര്‍ സമ്മാനം പോലെ വന്നെത്തുന്ന അനുമതി സന്ദേശങ്ങള്‍. ഈ കാത്തിരിപ്പും ഹൃദയമിടിപ്പും കൂടാന്‍ തുടങ്ങിയിട്ട് കുറെയായി. കാത്തിരുന്ന പലരും ഇതിനകം മരിച്ചുപോയി. അവരാരും വാര്‍ധക്യംമൂലം മരിച്ചതല്ല. എല്ലാം യുവാക്കളായിരുന്നു. കുടുംബത്തിനും നാടിനും രാജ്യത്തിനും പതിറ്റാണ്ടുകളോ ളം മുതല്‍കൂട്ടായിമാറുമായിരുന്ന യുവത. പക്ഷെ അതൊന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ഗൗനിക്കുന്നില്ല. അവര്‍ പുതിയ തന്ത്രം മെനയുന്ന തിരക്കിലാണ്.