നിര്യാതനായി

സലാഹുദ്ദീന്‍

പുന്നയൂര്‍ക്കുളം: തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ സ്വദേശി അഹമ്മദിന്റ മകന്‍ സലാഹുദ്ദീന്‍ (48) നിര്യാതനായി. 21 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇടയ്ക്ക് ഏതാനും മാസങ്ങള്‍ ഖത്തറിലും പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്. കാന്‍സര്‍ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു.
സലാഹുദ്ദീന്റെ നിര്യാണത്തില്‍ ഉപ്പുങ്ങല്‍ പ്രദേശം ദുഃഖത്തിലാണ്ടു. സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു.
മറിയക്കുട്ടിയാണ് മാതാവ്. സഹോദരന്‍ ഷാജഹാന്‍ ദുബൈയില്‍ ജോലിചെയ്യുന്നു. സഹോദരിമാര്‍: ഷരീഫ, ഫാത്തിമ, റംല.