ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു

അഹ്മദ് സി.എം.കെ (പ്രസി), ഇഹ്ജാസ് ബിന്‍ ഇസ്മാഈല്‍ (ജന.സെക്ര), സഈദ് കെ.കെ (ട്രഷ).

മസ്‌കത്ത്: ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു. അഹ്മദ് സി.എം.കെ പ്രസിഡണ്ടും ഇഹ്ജാസ് ബിന്‍ ഇസ്മാഈല്‍ ജന.സെക്രട്ടറിയും സഈദ് കെ.കെ ട്രഷററുമായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി എന്‍.എം മുഹമ്മദലി, സാജിദ് പി.എ എന്നിവരും സെക്രട്ടറിമാരായി അഷ്‌റഫ് ടി.വി, നിയാസ്.എം, ഷാജഹാന്‍.കെ എന്നിവരും നിയമിതിതരായി. വെള്ളിയാഴ്ച എന്‍.എം മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കൗണ്‍സിലില്‍ സലാല സീബ് ശാഖകളില്‍ നിന്ന് ആറു പേര്‍ വീതവും മസ്‌കത്ത് ശാഖയില്‍ നിന്ന് ഏഴ് പേരും അടങ്ങുന്ന 19 അംഗ പ്രവര്‍ത്തക സമിതിയാണ് നിലവില്‍ വന്നത്. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്, പ്രസിഡണ്ട് പി.എന്‍ അബ്ദുല്ലത്വീഫ് മദനി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കവേ, പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശ-നിര്‍ദേശങ്ങള്‍ ഏറെ ശ്രദ്ധേയമായി. അഷ്‌റഫ് എ.കെ സ്വാഗതവും ഇഹ്ജാസ് ബിന്‍ ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.