കോഴിക്കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമായതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. മൊബൈല്‍ ഫോണ്‍ വഴിയാണ് മിക്കവാറും കുട്ടികളും ഓഡിയോ, വീഡിയോ ക്ലാസുകള്‍ അറ്റന്റ് ചെയ്യുന്നത്. മൂന്നു മണിക്കൂര്‍ വരെ തുടര്‍ച്ചയായി ക്ലാസുകള്‍ അറ്റന്റ് ചെയ്യുന്ന സാഹചര്യമുണ്ട്. ഇത് കുട്ടികളുടെ കണ്ണിനെ ബാധിക്കുന്നുവെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കഴുത്തുവേദന ഉള്‍പ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്നു. വിക്ടേഴ്സ് ചാനല്‍ വഴി നടത്തുന്ന ക്ലാസുകള്‍ക്ക് പുറമെ ഓരോ സ്കൂളും സ്വന്തം നിലക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്. സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളെല്ലാം ഇത്തരത്തില്‍ മൂന്നുമണിക്കൂര്‍ വരെ ക്ലാസ് എടുക്കുന്നുണ്ട്. ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യപ്രശ്നത്തിന് വഴിവെക്കുകയാണ്.
സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ രാവിലെ 10.30 മുതല്‍ 12.30 വരെ ഓണ്‍ലൈന്‍ ക്ലാസ് കണ്ടക്ട് ചെയ്യുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും മൊബൈല്‍ ഫോണ്‍ സ്്്ക്രീന് വഴിയാണ് ക്ലാസ് കേള്‍ക്കുന്നതും കാണുന്നതും. ലാപ്ടോപ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാമെങ്കിലും പല കുട്ടികള്‍ക്കും ഏറ്റവും ആശ്രയിക്കാവുന്ന ഡിവൈസ് എന്ന നിലയില്‍ മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കപ്പെടുന്നത്. ഈ മാസം 14ന്് ട്രയല്‍ ക്ലാസുകള്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ പ്രധാന ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. പത്താംക്ലാസിനും പ്ലസ്ടുവിനും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പിരിയഡുകളാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രൈമറിക്കാര്‍ക്ക് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പിരിയഡുകളായി തിരിച്ചാണ് പഠനം.
കൂടുതല്‍ സമയം മൊബൈലില്‍ നോക്കിയിരിക്കുന്നത് കണ്ണിന് അമിതാധ്വാനം ഉണ്ടാക്കുമെന്ന് മെഡിക്കല്‍കോളജ് നേത്രരോഗവി