കാഞ്ഞങ്ങാട്: പുതിയ അധ്യയനം ഓണ്‍ലൈന്‍ സംവിധാനത്തിലായതോടെ വിലകുറഞ്ഞ സ്മാര്‍ട്ട് മൊബൈലുകള്‍ കിട്ടാക്കനിയായി. പത്തായിരം രൂപയ്ക്ക് താഴെയുള്ള മൊബൈലുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. എന്നാല്‍ ഇത്തരം സെറ്റുകള്‍ ലോക്ക് ഡൗണ്‍ കാരണം കമ്പനികള്‍ ഉല്പാദനം വെട്ടിക്കുറച്ചതിനാല്‍ കിട്ടാത്ത സ്ഥിതിയാണ്. ഉയര്‍ന്ന പൈസക്കുള്ള മൊബൈലുകള്‍ ഉണ്ടെങ്കിലും ആവശ്യക്കാര്‍ അധികവും വിലകുറഞ്ഞതും സെക്കന്റ് ഹാന്‍സ് സെറ്റുകള്‍ക്കാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ രാജ്യത്തെ എല്ലാ മേഖലയിലെ ഉല്പാദനത്തെയും സാരമായി ബാധിച്ചതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായുള്ള ഇടത്തരം മൊബൈലുകള്‍ കിട്ടാന്‍ പ്രയാസം തന്നെയാണെന്ന് കാഞ്ഞങ്ങാട്ടെ ഒരു മൊബൈല്‍ കച്ചവടകരന് പറഞ്ഞു.