ഒരുമ കല്‍പകഞ്ചേരിയുടെ ചാര്‍ര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോട്ടേക്ക് പറന്നു

    'ഒരുമ കല്‍പകഞ്ചേരി' മുഖ്യ രക്ഷാധികാരിയും റീജന്‍സി ഗ്രൂപ് ചെയര്‍മാനുമായ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

    ദുബൈ: കോവിഡ് 19 മഹാമാരിയുടെ ഭാഗമായി വന്ന യാത്രാ നിയന്ത്രണം കാരണം യുഎഇയില്‍ കുടുങ്ങിയ കല്‍പകഞ്ചേരി, തിരൂര്‍ പ്രദേശവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനായി ഒരുമ കല്‍പകഞ്ചേരി ചാര്‍ട്ടര്‍ ചെയ്ത വിമാനം വെളളിയാഴ്ച ഉച്ച 1.30ന് റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്രയായി. ‘ഒരുമ കല്‍പകഞ്ചേരി’ മുഖ്യ രക്ഷാധികാരിയും റീജന്‍സി ഗ്രൂപ് ചെയര്‍മാനുമായ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസിഡണ്ട് ബഷീര്‍ പടിയത്ത്, ടീം തിരൂര്‍ കോവിഡ് 19 ഹെല്‍പ് ഡെസ്‌ക് ചെയര്‍മാനും റീജന്‍സി ഗ്രൂപ് മാനേജിംഗ് ഡയറക്ടറുമായ ഡോ. അന്‍വര്‍ അമീന്‍, അബ്ദുല്‍ വാഹിദ് മയ്യേരി, റാഷിദ് അസ്‌ലം ബിന്‍ മുഹിയുദ്ദീന്‍, അബ്ദുസ്സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍, അന്‍വര്‍ നഹ, സിദ്ദീഖ് കാലൊടി, സീതി പടിയത്ത്, സലാഹ് എ.പി എന്നിവര്‍ സന്നിഹിതരായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാല്‍ അത്യാവശ്യ ചികിത്സ തേടേണ്ടവര്‍, സന്ദര്‍ശക വിസയിലെത്തി വിസാ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ട് നിര്‍ധനരായി നാട്ടിലേക്ക് മടങ്ങുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. 175 യാത്രക്കാരും എട്ടു കുട്ടികളുമായി ആകെ 183 യാത്രക്കാരാണ് വിമാനത്തില്‍ ഇടം പിടിച്ചത്. ടീം തിരൂരിന്റെ അംഗങ്ങള്‍ക്ക് വേണ്ടി നിക്ഷിപ്ത സീറ്റും വിമാനത്തില്‍ തരപ്പെടുത്തിയിരുന്നു.
    കല്‍പകഞ്ചേരി പഞ്ചായത്തില്‍ നിന്നുള്ള തൊണ്ണൂറോളം യാത്രക്കാര്‍ക്ക് പുറമെ, തിരൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നും മറ്റു പഞ്ചായത്തുകളില്‍ നിന്നുമുള്ള അര്‍ഹരായവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാഴ്ചയിലേറെയായി നടന്ന ഈ ദൗത്യത്തിന് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഒരുമയുടെ ഭാരവാഹികളായ സക്കീര്‍ ഹുസൈന്‍, ഇഖ്ബാല്‍ പന്നിയത്ത്, ഇബ്രാഹിംകുട്ടി, ഇഖ്ബാല്‍ പള്ളിയത്ത്, മജീദ് ഫാല്‍കണ്‍, ഇബ്രാഹിം കെ.പി, ഹാഷിര്‍ കള്ളിയത്ത്, ഷഫീഖ്, സൈതലവി കെ.പി, ജലീല്‍, ടീം തിരൂര്‍ ഭാരവാഹികളായ ഷാഫി തിരൂര്‍, അബ്ദുല്‍ വഹാബ്, വിജയന്‍ വാരിയത്ത്, ഹാരിസ്, സഹീര്‍ അടിപ്പാട്ട് തുടങ്ങിയവരാണ്.
    നാട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ബസ്, ആംബുലന്‍സ് യാത്ര, ക്വാറന്റീന്‍ സൗകര്യം എന്നിവ സജ്ജമാക്കാന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികാരികളായ ബാവ സാഹിബ്, രഹ്‌ന ടീച്ചര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം സുബൈര്‍, ലത്തീഫ്, നൗഷാദ്, സിറാജ്, റസാഖ് എന്നിവരടങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
    മാസ്‌കും ഗ്‌ളൗസും ഫേസ് ഷീല്‍ഡും പഴങ്ങളും പാനീയങ്ങളുമടങ്ങിയ യാത്രക്കാര്‍ക്കുള്ള കിറ്റ് വിതരണം ഒരുമ സ്ഥാപക ചെയര്‍മാന്‍ അസ്‌ലം ബിന്‍ മുഹിയുദ്ദീന്റെ മകനും റീജന്‍സി ഗ്രൂപ് ഡയറക്ടറുമായ റാഷിദ് ബിന്‍ അസ്‌ലം നിര്‍വഹിച്ചു.