മഴയറിയാതെ നിളപ്പരപ്പ്

17
ഭാരതപ്പുഴയുടെ ഒറ്റപ്പാലം മായന്നൂര്‍പാലത്തില്‍ നിന്നുള്ള കാഴ്ച. (ചിത്രം-പി.എം മുഹമ്മദ് യൂസഫ്)

ഒറ്റപ്പാലം: ഇടവപ്പാതി കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ജില്ലയില്‍ മഴ ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്. മിഥുനം അഞ്ചിനാണ് ജില്ലയിലെ പലയിടത്തും കാര്യമായ മഴ പെയ്തുതുടങ്ങിയത്. ചിറ്റൂര്‍, പാലക്കാട് താലൂക്കുകളില്‍ മഴ തീര്‍ത്തും കുറവായിരുന്നു. അതുകൊണ്ട് തന്നെ ഭാരതപ്പുഴയില്‍ ഇപ്പോഴും വെള്ളം കാണാക്കനിയായി തുടരുകയാണ്. നാളെയാണ് തിരുവാതിര ഞാറ്റുവേലയുടെ ആരംഭം. തിരുവാതിര ഞാറ്റുവേലക്കാലത്ത് തിരിമുറിയാതെ പെയ്യുമെന്നാണ് ചൊല്ല്. ഞാറ്റുവേലയില്‍ നടുന്നവ നന്നായി തഴച്ചുവളരുമെന്ന് പഴമക്കാര്‍ പറയുന്നു. 15ദിവസമാണ് തിരുവാതിരഞാറ്റുവേല.