പാലക്കാട് ജില്ലയില്‍ 27പേര്‍ക്ക് രോഗവിമുക്തി

8

ആറു പേര്‍ക്കു കൂടി കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്നലെ പാലക്കാട്: ജില്ലയില്‍ ഇന്നലെ ആറുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് ഇപ്രകാരമാണ്: ദുബായ്-1 ചാലിശ്ശേരി സ്വദേശി (27, പുരുഷന്‍), മുംബൈ-3 മെയ് 31ന് എത്തിയ മൂന്ന് അമ്പലപ്പാറ സ്വദേശികള്‍ (45, 23 സ്ത്രീകള്‍, 53 പുരുഷന്‍), സഊദി-1 ജൂണ്‍ ആറിന് എത്തിയ കുമരംപുത്തൂര്‍ സ്വദേശി (52, പുരുഷന്‍). ചെന്നൈ-1 മെയ് 30ന് എത്തിയ ചെത്തല്ലൂര്‍ വെള്ളക്കുന്ന് സ്വദേശി (65, പുരുഷന്‍). ഇന്നലെ ജില്ലയില്‍ 27പേര്‍ രോഗവിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 152 ആയി. ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ എറണാകുളത്തും ചികിത്സയിലുണ്ട്.

152 പേര്‍ ചികിത്സയില്‍
പാലക്കാട്: നിലവില്‍ 152 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആസ്പത്രികളിലായി 56 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇതുവരെ 13621 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 12463 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 277 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 288 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 433 സാമ്പിളുകളും അയച്ചു. ഇനി 1158 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 48265 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 498 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8981 പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു. സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2413 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

79 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
പാലക്കാട്: കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ ഇന്നലെ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 79 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കൃഷ്ണന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 115 പേരെ അറസ്റ്റ് ചെയ്തു. 57 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.