24 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഒന്നും മൂന്നും വയസ്സുള്ള ആണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇന്നലെ ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. റഷ്യ1 പുതുശ്ശേരി പാമ്പംപള്ളം സ്വദേശി (39 പുരുഷന്). ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. യു എ ഇ2 കൊപ്പം കീഴ്മുറി സ്വദേശി (23 സ്ത്രീ),
ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകന്. റിയാദ് 3 ജൂണ്‍ ആറിന് എത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്നുപേര്‍ (ഒരു വയസ്സും ആറു വയസ്സും പ്രായമുള്ള ആണ്‍കുട്ടികള്‍, 25 വയസ്സുള്ള ഗര്‍ഭിണി). കൂടാതെ ഇന്ന് ജില്ലയില്‍ 24 പേര് രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 120 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ഇന്നത്തേത് ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.
120 പേര് ചികിത്സയില്‍
പാലക്കാട് : കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 120 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി പേര് 42 നിരീക്ഷണത്തിലുമുണ്ട്. ഇന്നലെ ജില്ലയില്‍ 6 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 14102 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 13564 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 295 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 364 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 68 സാമ്പിളുകളും അയച്ചു.
ഇനി 538 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 50331 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 573 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. നിലവില്‍ 8812 പേര് ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു. സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2578 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.
6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് വൈകീട്ട് 6.30 വരെ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. കണ്ടേയ്ന്‍മെന്റ് സോണുകളില്‍ സമയ പരിധി കഴിഞ്ഞും കടകള്‍ പ്രവര്‍ത്തിച്ചതിനും നിരീക്ഷണ കാലാവധി പൂര്‍ത്തിയാകും മുന്‍പ് പുറത്ത് ഇറങ്ങിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ സമര പരിപാടികളില്‍ പങ്കെടുത്തതിന് 73 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്കി വിട്ടയച്ചു.
ജില്ലയില്‍ നിലവില്‍ 26 ഹോട്ട്സ്പോട്ട്
പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവിലുള്ളത് 26 ഹോട്ട്സ്പോട്ടുകള്‍. ഇന്നലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ 2, 3 വാര്‍ഡുകളെ ഹോട്ട്സ്പോട്ട്/ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 1, 14, 20 വാര്‍ഡുകള്‍, അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ 7, 20 വാര്‍ഡുകള്‍, ആനക്കര പഞ്ചായത്ത് 2,13 വാര്‍ഡുകള്‍, ചെര്‍പ്പുളശ്ശേരി 27 ആം വാര്‍ഡ്, എലപ്പുള്ളി പഞ്ചായത്ത് 7 ആം വാര്‍ഡ്, കൊപ്പം പഞ്ചായത്ത് 4, 6, 8 വാര്‍ഡ്, കുനിശ്ശേരി പഞ്ചായത്ത് 8,9 വാര്‍ഡുകള്‍, ലക്കിടി പേരൂര്‍ പഞ്ചായത്ത് 9 ആം വാര്‍ഡ്, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി 10 ആം വാര്‍ഡ്, മുണ്ടൂര്‍ പഞ്ചായത്ത് 4 ആം വാര്‍ഡ്, നെല്ലായ പഞ്ചായത്ത് 14 ആം വാര്‍ഡ്, പാലക്കാട് മുനിസിപ്പാലിറ്റി 6,8,13,35 വാര്‍ഡുകള്‍, പട്ടിത്തറ പഞ്ചായത്ത് 9 ആം വാര്‍ഡ് , പെരുമാട്ടി പഞ്ചായത്ത് 1,6 വാര്‍ഡുകള്‍, പിരായിരി പഞ്ചായത്ത് 11,12,14 വാര്‍ഡുകള്‍, പൂക്കോട്ടു കാവ് പഞ്ചായത്ത് 7 ആം വാര്‍ഡ്, പുതുശ്ശേരി പഞ്ചായത്ത് 7 ആം വാര്‍ഡ്, തച്ചമ്പാറ പഞ്ചായത്ത് 5 ആം വാര്‍ഡ്, തരൂര്‍ പഞ്ചായത്ത് 9 ആം വാര്‍ഡ്, തെങ്കര പഞ്ചായത്ത് 8 ആം വാര്‍ഡ്, തൃക്കേടരി പഞ്ചായത്ത് 4,5,10 വാര്‍ഡുകള്‍, വടക്കഞ്ചേരി പഞ്ചായത്ത് 8 ആം വാര്‍ഡ്, വല്ലപ്പുഴ പഞ്ചായത്ത് 2 ആം വാര്‍ഡ്, വാണിയംകുളം 14 ആം വാര്‍ഡ്, വിളയൂര്‍ 13 ആം വാര്‍ഡ്, ഷൊര്‍ണൂര്‍ 20 ആം വാര്‍ഡുകള്‍ എന്നിവയാണ് ജില്ലയിലെ നിലവിലെ ഹോട്ട്്്സ്പോട്ടുകള്