പാലക്കാട് 23പേര്‍ക്ക് കൂടി കോവിഡ് ; 10പേര്‍ക്ക് രോഗമുക്തി

17

പാലക്കാട്: ജില്ലയില്‍ ഇന്നലെ 23പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ ജില്ലയില്‍ 10പേര്‍ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് ഇപ്രകാരമാണ്.
ഡല്‍ഹി-2 കോട്ടായി സ്വദേശി (44, പുരുഷന്‍), ഷൊര്‍ണൂര്‍ സ്വദേശി (36, പുരുഷന്‍), യു.എ.ഇ-5 കരിമ്പുഴ സ്വദേശി (52, പുരുഷന്‍), വല്ലപ്പുഴ ചെറുകോട് സ്വദേശി (35, പുരുഷന്‍), പരുതൂര്‍ സ്വദേശി (46, പുരുഷന്‍), തേങ്കുറിശ്ശി സ്വദേശി (48, പുരുഷന്‍), കടമ്പഴിപ്പുറം കുനിപ്പാറ സ്വദേശി (31, പുരുഷന്‍), രാജസ്ഥാന്‍-1 കാരാകുറുശ്ശി സ്വദേശി (28, പുരുഷന്‍), സഊദി-1 ഷൊര്‍ണൂര്‍ ആറാണി സ്വദേശി (25, പുരുഷന്‍), കര്‍ണാടക-2 പെരുമാട്ടി സ്വദേശി (30, പുരുഷന്‍), വണ്ടാഴി മംഗലംഡാം സ്വദേശി (35, പുരുഷന്‍)
തമിഴ്‌നാട്-5 മംഗലാംകുന്ന് പൂക്കോട്ടുകാവ് സ്വദേശി (20, സ്ത്രീ), ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി (60, പുരുഷന്‍), മണ്ണൂര്‍ പത്തിരിപ്പാല സ്വദേശി (30, പുരുഷന്‍), പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശികളായ (41, പുരുഷന്‍, 12, പെണ്‍കുട്ടി), ബഹ്‌റൈന്‍-1 കൊടുവായൂര്‍ എത്തനൂര്‍ സ്വദേശി(35, പുരുഷന്‍), ഖത്തര്‍-3 തെങ്കര സ്വദേശി (31, പുരുഷന്‍), വെള്ളിനേഴി സ്വദേശി (31, പുരുഷന്‍), കടമ്പഴിപ്പുറം സ്വദേശി (28, പുരുഷന്‍), മഹാരാഷ്ട്ര-2 ചിറ്റൂര്‍ സ്വദേശി (27, പുരുഷന്‍), വടക്കഞ്ചേരി പന്നിയങ്കര സ്വദേശി (24, സ്ത്രീ), കുവൈത്ത്-1 വെള്ളിനേഴി സ്വദേശി (30, പുരുഷന്‍).
ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 135 ആയി. ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ചുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും മൂന്നുപേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്.