ആറുപേര്‍ക്കുകൂടി കോവിഡ്
പാലക്കാട് ജില്ലയില്‍ ഇന്നലെ ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. മുംബൈ1 മെയ് 29ന് എത്തിയ ലക്കിടി പേരൂര്‍ സ്വദേശി(50 പുരുഷന്)
യു എ ഇ2 ജൂണ്‍ ഒന്നിന് വന്ന മരുതറോഡ് സ്വദേശി(33 പുരുഷന്), ദുബായില്‍ നിന്നും മെയ് 29ന് എത്തിയ ആനക്കര സ്വദേശി(29 സ്ത്രീ) നൈജീരിയ 2 കോങ്ങാട് ചെറായ സ്വദേശി(47, പുരുഷന്),കരിമ്പുഴ സ്വദേശി (30 പുരുഷന്) ഡല്‍ഹി1 അട്ടപ്പാടി കല്ക്കണ്ടി സ്വദേശി(24 പുരുഷന്) ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 178 പേരായി.ഇതിനു പുറമെ ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച അട്ടപ്പാടി കല്ക്കണ്ടി സ്വദേശി ഡല്‍ഹി ആഗ്രയില്‍ ഒരു ഹോട്ടലിലെ തൊഴിലാളിയാണ്. ഇദ്ദേഹം എട്ടു പേര് അടങ്ങുന്ന സംഘത്തോടൊപ്പം മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജൂണ്‍ ആറിന് രാവിലെ ആറുമണിക്കാണ് എത്തിയത്.അവിടെ നിന്നും അട്ടപ്പാടി െ്രെടബല്‍ ആശുപത്രിയുടെ ആംബുലന്‍സില്‍ അഗളിയില്‍ ഉള്ള കൊവിസ് കെയര്‍ സെന്ററില്‍ എത്തിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു. അന്നേദിവസം തന്നെ ഇദ്ദേഹത്തിന് തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയിമായിരുന്നു.
ഇദ്ദേഹത്തിന്റെ കൂടെ എത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സാമ്പിളും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആസ്പത്രികളിലായി 46 പേര് നിരീക്ഷണത്തിലുമുണ്ട്. ഇന്ന് 22 പേരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ജില്ലയില്‍ 6 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ഇന്ന് 617 സാമ്പിളുകള്‍ അയച്ചു. പരിശോധനയ്ക്കായി ഇതുവരെ 12,158 സാമ്പിളുകള്‍ അയച്ചതില്‍ 245 പേര്‍ക്കാണ് പോസിറ്റീവായത്. ഇതില്‍ 65 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. ആകെ 9997 പരിശോധനാ ഫലങ്ങളാണ് ഇതുവരെ ലഭ്യമായത്. ഇനിയും 2161 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 1892 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.