രണ്ടുപേര്‍ കോവിഡ് രോഗമുക്തരായി
പാലക്കാട്: ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 29ന് ചെന്നൈയില്‍ നിന്നും വന്ന കോങ്ങാട് പാറശ്ശേരി സ്വദേശിക്കാണ്(57 പുരുഷന്) രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെന്നൈയില്‍ ചായക്കട നടത്തുന്ന ആളാണ്. കൂടാതെ ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ രോഗ മുക്തരായിട്ടുണ്ട്. ചികിത്സയില്‍ ഉണ്ടായിരുന്ന വെള്ളിനേഴി സ്വദേശി (11, പെണ്‍കുട്ടി,) പുതുനഗരം സ്വദേശി (47, പുരുഷന്) എന്നിവരുടെ പരിശോധനാ ഫലമാണ് തുടര്‍ച്ചയായി രണ്ട് തവണ നെഗറ്റീവ് ആയത്. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ 158 പേരായി. ഇതിനു പുറമെ ജൂണ്ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്്്. ഇതിന് മുമ്പ് ജില്ലയില്‍ 9 ദിവസമാണ് ഓരോരോഗികള് വീതം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് 24നാണ് ആദ്യമായി ഒറ്റപ്പാലം സ്വദേശിക്ക്് ജില്ലയില്‍ രോഗംസ്ഥിരീകരിച്ചത്. പിന്നീട് 15നും ഏപ്രിലില്‍ 1,4,13,27, മെയ് മാസത്തില്‍ 13,15,18,19,21 എന്നീ തീയതികളിലാണ് ഓരോരോഗികള് വീതം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ സ്ഥിരീകരിച്ചത് ജൂണ്‍ അഞ്ചിനാണ്-40പേര്. വിദേശങ്ങളില്‍ പാലക്കാട്ടുകാരായ ആറുപേരാണ് കോവിഡ്ബാധിച്ച് ഇതിനകം മരിച്ചത്.
158 പേര് ചികിത്സയില്‍
പാലക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 158 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 48 പേര് നിരീക്ഷണത്തിലുമുണ്ട്. ഇന്നലെ ജില്ലയില്‍ ഒരാള്‍ക്കാണ് (പുരുഷന്) കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ഇതുവരെ 11124 സാമ്പിളുകള്‍ അയച്ചതില്‍ 225 പേര്‍ക്കാണ് പോസിറ്റീവായത്. ഇതില്‍ 65 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് (ജൂണ്‍ 8) രണ്ടുപേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 1574 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.