പാലക്കാട്: ജില്ലയില്‍ ഇന്നലെ തമിഴ് നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയില്‍ ഉള്ളത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേര്‍ക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള ഒരു തമിഴ്നാട് സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്.രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. യുഎഇ7 യുഎഇയില്‍ നിന്നും വന്ന കര്‍ക്കിടാംകുന്ന് സ്വദേശികളായ ഒരു സ്ത്രീയും (38) രണ്ടു പെണ്‍കുട്ടിയും(5,15), അലനല്ലൂര്‍ സ്വദേശി(25, പുരുഷന്), തിരുവേഗപ്പുറ സ്വദേശി (55 പുരുഷന്), പറളി സ്വദേശി (47 പുരുഷന്), കൂറ്റനാട് വാവന്നൂര്‍ സ്വദേശി (56 പുരുഷന്), തമിഴ്നാട്9-പുഞ്ചപ്പാടം സ്വദേശിയായ ഒരു പുരുഷനും (60) ഒരു പെണ്‍കുട്ടി യും(1 വയസ്സ്), ശ്രീകൃഷ്ണപുരം സ്വദേശി(62, പുരുഷന്) പുഞ്ചപ്പാടം സ്വദേശികളായ രണ്ടു വനിതകള്‍(26,50), അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി(45, സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷന്), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ), കണ്ണിയംപുറം സ്വദേശി (25 സ്ത്രീ). മഹാരാഷ്ട്ര 10- പൂക്കോട്ടുകാവ് സ്വദേശി (64 പുരുഷന്), വണ്ടാഴി സ്വദേശി (39 പുരുഷന്), കരിയമുട്ടി സ്വദേശി (52 പുരുഷന്), തൃക്കടീരി സ്വദേശി (45 പുരുഷന്), പനമണ്ണ സ്വദേശികളായ അഞ്ച് പേര് (30,39,23,27,31 പുരുഷന്), വരോട് സ്വദേശി (34 പുരുഷന്). ഡല്‍ഹി1 കിഴക്കേത്തറ സ്വദേശി (23, സ്ത്രീ). ഖത്തര്‍1 കണ്ണാടി സ്വദേശി(47, പുരുഷന്), ഉത്തര്‍പ്രദേശ്1 ഒറ്റപ്പാലം വരോട് സ്വദേശി (42 പുരുഷന്) കുവൈത്ത്1. മണ്ണാര്‍ക്കാട് തെങ്കര സ്വദേശി (26, പുരുഷന്), ആന്ധ്രപ്രദേശ്3 തത്തമംഗലം സ്വദേശി (39 പുരുഷന്), വരോട് സ്വദേശി (48 പുരുഷന്), തമിഴ്നാട് സ്വദേശി (22 പുരുഷന്), ലക്ഷദ്വീപ് 1 പിരായിരി സ്വദേശി (27 പുരുഷന്), കര്‍ണാടക1 കണ്ണിയംപുറം സ്വദേശി (21 സ്ത്രീ) സമ്പര് ക്കം5- വാളയാറില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഫോറസ്റ്റ് ഓഫീസര്‍ (40 പുരുഷന്), ജില്ലാ ആശുപത്രി ജീവനക്കാരായ മൂന്നുപേര്‍ (46 സ്ത്രീ, 35,48പുരുഷന്മാര്), കെ എം എസ് സി എല്‍ ജീവനക്കാരന് (41, പുരുഷന്). ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ 181 പേരായി. രോഗികളുടെഎണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലും ചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ ഉള്ളതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചിട്ടുണ്ട്. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം 13 പേര് രോഗവിമുക്തി നേടി ആസ്്പത്രി വിട്ടിരുന്നു.
17 പേര് രോഗമുക്തരായി 164 പേര് ചികിത്സയില്‍
പാലക്കാട്: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന 17 പേര് ഇന്നലെ രോഗമുക്തരായി ആസ്്്പത്രി വിട്ടു.മാങ്ങോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ ലായിരുന്ന 49 പേരില്‍ 17 പേരാണ് വീടുകളിലേക്ക് മടങ്ങിയത്. ഇവരുടെ പരിശോധനാഫലം തുടര്‍ച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍നിന്ന് വിട്ടയക്കുന്നത്. ഇതോടെ പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ള വരുടെ എണ്ണം 164 ആയി.
പഞ്ചായത്തില്‍ അഞ്ചുപേര്‍ക്ക് കോവിഡ്
ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തില്‍ മാത്രം വെള്ളിയാഴ്ച്ച അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ചെന്നൈയില്‍ നിന്നുംവന്ന കുടുംബത്തിലെ ഒരുകുട്ടി ഉള്‍പ്പെടെ 4പേര്‍ക്കും,ശ്രീകൃഷ്ണപുരം വലിമ്പിലി മംഗലം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ മാസം 17 ന് ചെന്നൈയില്‍ നിന്നും പുഞ്ചപ്പാടത്തെ വീട്ടിലെത്തിയ അഞ്ചംഗ കുടുംബത്തിലെ 4 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.31ന് ക്വാറന്റൈന് അവസാനിക്കുന്ന കുടുംബത്തിന്റെ കൂടെ വന്ന കൊല്ലങ്കോട് സ്വദേശിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് വീണ്ടും വീട്ടില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശ്രീകൃഷ്ണപുരം വലിമ്പിലി മംഗലം സ്വദേശിയും ചെന്നൈയില്‍ നിന്നും എത്തിയതാണ്.അഞ്ചു പേരും ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാത്തതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.എന്‍.ഷാജു ശങ്കര്‍ പറഞ്ഞു