പാലക്കാട്: ഇന്നലെ ജില്ലാ ആസ്പത്രിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം.ഒ, 20 ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. . കഴിഞ്ഞയാഴ്ചയാണ് ജില്ലാ ആസ്പത്രിയില്‍ പുതുതായി ആരംഭിച്ച കോവിഡ്പരിശോധനാലാബിന്റെ ഉദ്ഘാടനത്തില്‍ ഇരുവരും പങ്കെടുത്തത്. ഇവിടെയുണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് കോവിഡ് ഇന്നലെ സ്ഥിരീകരിച്ചത്. ഈ പരിപാടിയില്‍ വി.കെ ശ്രീകണ്ഠന് എം.പിയും ഷാഫി പറമ്പില്‍ എം.എല്‍.എയുംപങ്കെടുത്തിരുന്നു.
അവരോടും ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. എല്ലാവരുടെയും സ്രവം പരിശോധനക്കെടുത്തതായി അറിയുന്നു. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ ക്വാറന്റീനില്‍ പോകാന്‍ തയ്യാറാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. നേരത്തെ ജില്ലാ ആസ്പത്രി സൂപ്രണ്ട് നിരീക്ഷണത്തില്‍ പോയിരുന്നു. ജില്ലാ കോവിഡ് നോഡല്‍ഓഫീസറും നിരീക്ഷണത്തിലാണ്.
ഇതോടെ ജില്ലാ ആസ്പത്രിയില്‍ കോവിഡ്പ്രതിരോധം താളംതെറ്റിയതായി പരാതി ഉയര്‍ന്നിരുന്നു. മെയ് 25നാണ് ജില്ലാ ആസ്പത്രിയിലെ കോവിഡ് പരിശോധനകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങില്‍ പങ്കെടുത്ത രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവര്‍.