
പാലക്കാട്: ഭൂമിക്ക് കുടചൂടി നാടെങ്ങും പരിസ്ഥിതിദിനം ആചരിച്ചു. പരിസ്ഥിതി ദിനവാരാചരണത്തിന്റെ ഭാഗമായി മുസ്‌ലിംലീഗ് ചെര്‍പ്പുളശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ഹോസ്റ്റിറ്റലില്‍ വ്യക്ഷതൈ നട്ടുകൊണ്ട് ജില്ലാ സെക്രട്ടറി കെ.കെ.എ.അസീസ് ഉല്‍ഘാടനം ചെയ്തു. പാലക്കല്‍ വാപ്പുട്ടിഹാജി, എന്‍.കെ.ബഷീര്‍, സി.എ.ബക്കര്‍, നസീമുദ്ധീന്‍ പാറയില്‍, പി.പി.മജീദ്, സുബൈദ പാറയില്‍, ജ ഷീര്‍ വീട്ടിക്കാട് എന്നിവര്‍ പങ്കെടുത്തു.
ഒറ്റപ്പാലം: പഴയലെക്കിടി ശാഖാ മുസ്‌ലിംലീഗ് പാലക്കാട് കുളപ്പുള്ളി ഹൈവേയുടെ സൈഡില്‍ വൃക്ഷതൈ നടല്‍ ഉദ്ഘാടനം ശാഖാ ലീഗ് പ്രസിഡണ്ട് വികെഎം മൊയ്തീന്‍ നിര്‍വഹിച്ചു. കെഎം ഷിബു, ഷുഹൈബ് തങ്ങള്‍, വിഎ ഖാലിദ്, വി മുഹമ്മദ് മുത്തു, അര്‍ഷാദ് ലക്കിടി, വിഎ ഗഫൂര്‍, വി.ഉമ്മര്‍, കെ.റഷീദ്, കെ ഹസ്സന്‍, വി.നൗഷാദ്പങ്കെടുത്തു.
തിരുമിറ്റക്കോട്: പഞ്ചായത്ത് തല ഉദ്ഘാടണം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി പി.എം മുസ്തഫതങ്ങള്‍ നിര്‍വഹിച്ചു. അബുബക്കര്‍, ഫിറോസ് റൂബി, ഒ.കെ.എസ് തങ്ങള്‍, അക്ബര്‍, ടി.എം ശാഫി, സി.പി സാദിഖ്, എം.ശറഫുദ്ധീന്‍, റിയാസ്, നൗഫല്‍, കെ.റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പാലക്കാട്: ‘നല്ല നാളേക്കായ് നടാം ഒരു മരം’ എന്ന സന്ദേശവുമായി ജില്ലാ യുത്ത് ലീഗ് പരിസ്ഥിതി കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വൃക്ഷതൈകള്‍ നട്ടു. വീട്ടുവളപ്പിലും പാതയോരങ്ങള്‍, പുഴയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളിലാണ് ആയിരക്കണക്കിനു തൈകള്‍ നട്ടു പിടിപ്പിച്ചത് .
കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരി സലഫി നഗര്‍ ശാഖയില്‍ വെച്ചു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്‌സ യ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷുക്കൂര്‍ ചളവറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ കെ എ അസീസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. പി അന്‍വര്‍ സാദത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ മാടാല മുഹമ്മദാലി, ഇക്ബാല്‍ ദുറാനി, സെക്രട്ടറി ഉനൈസ് മാരായമംഗലം, മണ്ഡലം ജനറല്‍ സെക്രട്ടറി സല്‍മാന്‍ കൂടമംഗലം, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പാലക്കല്‍ വാപ്പുട്ടി ഹാജി , നിഷാദ് വാണിയപ്പുര, ജാഫര്‍ മോളൂര്‍,ടി. കെ. ഷിഹാബ്, റഫീഖ് ചോലയില്‍, ഹഷീം മുഹമ്മദ്, ജഷീര്‍ ആലക്കല്‍, കാദര്‍ മോളൂര്‍, ഫാസില്‍ ചളവറ, ബഷീര്‍, അബ്ബാസ് പാറപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തിലും തൃത്താലയില്‍ ജില്ലാ ജന.സെക്രട്ടറി പി.എം മുസ്തഫ തങ്ങളും, കോങ്ങാട് ജില്ലാ ട്രഷറര്‍ റിയാസ് നാലകത്തും ഉദ്ഘാടനം ചെയ്തു.
മണ്ണാര്‍ക്കാട്:’പ്രകൃതിയെ സംരക്ഷിക്കാന്‍ ഹരിത സമ്പത്ത് സമൃദ്ധമാക്കൂ….’ എന്ന പ്രമേയത്തില്‍ കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദ്വൈമാസ പരിസ്ഥിതി സംരക്ഷണ കാമ്പയിന് തുടക്കമായി.കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഫലവൃക്ഷതൈ നട്ട് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.കാമ്പയിന്റെ ഭാഗമായി പൊതുഇടങ്ങളിലും വീടുകളിലുമായി അയ്യായിരം ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും.ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആയിരം വീട്ടുമുറ്റങ്ങളില്‍ നടപ്പാക്കുന്ന വെജിറ്റബിള്‍ ചാലഞ്ച് കര്‍മ്മപദ്ധതി,വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്കായി രചനാ മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, കെ.പി.എ.സലീം,സി.എച്ച്.സുല്‍ഫിക്കറലി,കെ.ഷറഫുദ്ദീന്‍,കെ.അബൂബക്കര്‍,ടി.കെ.എം.ഹനീഫ,സലീം നാലകത്ത്,കെ.ജി. മണികണ്ഠന്‍,കെ.എ.മനാഫ്,സലീം മാലിക് പ്രസംഗിച്ചു.പട്ടാമ്പി ഉപജില്ലാതല ഉദ്ഘാടനം കരിങ്ങനാട് സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ കെ.എസ്.ടി.യു ജില്ലാ ജനറല്‍സെക്രട്ടറി നാസര്‍ തേളത്ത് നിര്‍വ്വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് സി.ഖാലിദ്, ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുഹമ്മദലി കല്ലിങ്ങല്‍, ട്രഷറര്‍ ടി.സത്താര്‍,ഉപജില്ലാ സെക്രട്ടറി വി.കെ.ഷംസുദ്ദീന്‍, ട്രഷറര്‍ സി.കെ.ഷമീര്‍ ബാബു പ്രസംഗിച്ചു.മണ്ണാര്‍ക്കാട് ഉപജില്ലാതല ഉദ്ഘാടനം കോട്ടോപ്പാടം കെ.എ.എച്ച്.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് റഷീദ് കല്ലടി,സി.എച്ച്. സുല്‍ഫിക്കറലി,കെ.അബൂബക്കര്‍,സലീം നാലകത്ത്,കെ.ജി. മണികണ്ഠന്‍,കെ.എ.മനാഫ് പ്രസംഗിച്ചു.കൊല്ലങ്കോട്ട് പുതുനഗരം മുസ്ലിം ഹൈസ്‌കൂളില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ഷായും
പ്രധാനാധ്യാപിക ജറീനബീഗവും വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് എം.കെ.സെയ്ത് ഇബ്രാഹിം,സെക്രട്ടറി ഹിദായത്തുള്ള,ബിന്‍സി മോള്‍, റഹിയാനത്ത്,ചിത്ര സംബന്ധിച്ചു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാതല പരിസ്ഥിതി വാരാചരണം തൃക്കടീരി പി.ടി.എം.എച്ച്.എസ്. എസ്സില്‍ പ്രധാനാധ്യാപിക എം.വി. സുധ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.ഉപജില്ലാ പ്രസിഡണ്ട് എന്‍.കെ.ബഷീര്‍, എം.സതീദേവി,പി.പി.ബഷീര്‍,എന്‍.കെ.റഫീഖ് പ്രസംഗിച്ചു. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ നിര്‍വ്വഹിച്ചു. പ്രസിഡണ്ട് അബൂബക്കര്‍ കാപ്പുങ്ങല്‍ അധ്യക്ഷനായി.
പുതുനഗരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് പുതുനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൈകള്‍ നട്ടു. പുതുനഗരം പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാസെക്രട്ടറി എച്ച്.അബ്ബാസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ഇബ്രാഹിംഷ, യൂത്ത് ലീഗ് സെക്രട്ടറി എന്‍.അബൂത്താഹിര്‍, ഹിദായത്തുള്ള മാസ്റ്റര്‍, സനൂപ്, ഷെയ്ക്ക് നിഷാദ്, നസീര്‍, ഷാഹുല്‍ ഹമീദ്, ഹസനാര്‍ എന്നിവര്‍ സംബന്ധിച്ചു.
തൃത്താല: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മുസ്‌ലിം യൂത്ത് ലീഗ് തൃത്താല പഞ്ചായത്ത് 1000 തൈകള്‍ വിതരണം ചെയ്തു. തൈ വണ്ടിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം മുസ്‌ലിംലീഗ് ജില്ല വൈസ്പ്രസിഡന്റ് യു. ഹൈദ്രോസ് യൂത്ത് ലീഗ് തൃത്താല പഞ്ചായത്ത് പ്രസിഡന്റ് കമറുദ്ദീന് നല്‍കി ഉല്‍ഘാടനം ചെയ്തു.
മണ്ണാര്‍ക്കാട്: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ ലോക പരിസ്ഥിതി ദിനാചരണം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദാലി, ജില്ലാ പ്രസിഡന്റ് കെ.അഷറഫ്, ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് മുത്തനില്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍, എന്‍.മുഹമ്മദാലി, വി.പി ഇബ്രാഹീം, കെ.ടി അബ്ദുല്ല. എം.കുഞ്ഞറമ്മുഹാജി, ടി.പി ഉമ്മര്‍ മാസ്റ്റര്‍, കെ.പി മജീദ്, സി.എച്ച് ഹുസൈന്‍, കെ.ആസിഫ്. എന്‍.മുഹമ്മദാലി, കെ.സഹീര്‍, കെ.സാലിം, കെ.പി അഫ്‌ലഹ്, സഫീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തച്ചനാട്ടുകര: പരിസ്ഥിതി ദിനത്തില്‍ ചെത്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കാക്കാം കല്പവൃക്ഷത്തെ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി തച്ചനാട്ടുകര പഞ്ചായത്തിലെ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, അംഗനവാടികള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. തെങ്ങിന്‍ തൈ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.ടി ഹസ്സന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് കൃഷ്ണദാസ്, ബാങ്ക് ഡയറക്ടര്‍മാരായ പി.കുഞ്ഞലവി മാസ്റ്റര്‍, കെ.പി.എം സലീം, മുരളീകൃഷ്ണന്‍, പി.കെ മുസ്തഫ, ഉമ്മര്‍ ആറ്റുപുറത്ത്, ജമീല, റംലത്ത് ബാങ്ക് സെക്രട്ടറി കെ.പി അഷ്‌റഫ്, ബ്രാഞ്ച് മാനേജര്‍ ടി.പി മന്‍സൂറലി, സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ചങ്ങലീരിയില്‍ വൃക്ഷതൈ വെച്ചുപിടിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹംസ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, പഞ്ചായത്തംഗം വിശ്വേശ്വരി ഭാസ്‌കര്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ മുഹമ്മദലി ജൗഫര്‍, ജംഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി ജസീര്‍ മുണ്ടറോത്ത്, ജില്ലാ വൈസ്പ്രസിഡന്റ് രതീഷ് പുതുശ്ശേരി, ജില്ലാ ജനറല്‍സെക്രട്ടറി വിനോദ് ചെറാട്, നഗരസഭ കൗണ്‍സിലര്‍ മോഹന്‍ ബാബു, ഭാരവാഹികളായ പ്രഷോഭ് വത്സന്‍, ഹക്കീം കല്‍മണ്ഡപം, മോനു മുരുക്കുംപറ്റ എന്നിവര്‍ പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് ജൂണ്‍ 5മുതല്‍ 11വരെ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി യൂത്ത്‌കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 120 കേന്ദ്രങ്ങളിലായി 12000 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുകയും വിവിധ നിയോജകമണ്ഡലങ്ങളിലെ പൊതുകുളങ്ങള്‍ ശുചീകരിക്കുകയും ചെയ്യും.
പാലക്കാട്: സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ജില്ലാ ജയില്‍ സൂപ്രണ്ട് കെ.അനില്‍കുമാറിന് മാവിന്‍ തൈ നല്‍കി നിര്‍വഹിച്ചു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അതിഥികളും ജീവനക്കാരും ചേര്‍ന്ന് 200 വൃക്ഷത്തൈകള്‍ ജയില്‍ വളപ്പിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 80 അംഗങ്ങള്‍ 500 തണല്‍ മരങ്ങള്‍ ജയിലിനു പുറത്തുള്ള പാതയോരത്തും നട്ടു. സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ ജി.ഹരികൃഷ്ണന്‍ നായര്‍, റേഞ്ച് ഓഫീസര്‍ രാജീവ്, ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വി.എസ. അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ പി.എ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്, പരിസ്ഥിതി പ്രവര്‍ത്തകനായ ബാലന്‍ കല്ലൂര്‍ കൊണ്ടുവന്ന മികച്ചയിനം തെങ്ങ്, മാവ്, പ്ലാവ്, പേര, സപ്പോട്ട, മാതളം തുടങ്ങിയ ഫലവൃക്ഷ തൈകളും ജയില്‍ വളപ്പില്‍ പരിപാടിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചു.
വെല്‍ഫയര്‍ ഓഫീസര്‍ ധന്യ, അസി.സൂപ്രണ്ടുമാരായ മുരളീധരന്‍, മിനിമോള്‍, ധന്യ, ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൃക്ഷത്തൈകളുടെ പരിപാലനം ഉറപ്പു വരുത്താന്‍ നട്ട തൈകള്‍ക്കരികെ ഓരോ ജീവനക്കാരന്റെ പേര് സ്ഥാപിക്കാനും സൂപ്രണ്ട് നിര്‍ദ്ദേശിച്ചു.
കൊപ്പം: ഹരിത യൗവ്വനം സ്വാശ്രയ ജീവിതം എന്ന പരിസ്ഥിതി ദിന ക്യാമ്പയിനുമായി പഞ്ചായത്തിലെ മുഴുവന്‍ ശാഖകളിലും വൃക്ഷത്തെ നട്ടു കൊപ്പം പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ്. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് ഇ.മുസ്തഫ മാസ്റ്റര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് ശംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് മണ്ഡലം വൈസ്പ്രസിഡന്റ് ടി.കുഞ്ഞാപ്പ ഹാജി, മൂന്നാം വാര്‍ഡ് മെമ്പര്‍ ടി.പി നാരായണന്‍, മുസ്‌ലിംലീഗ് പഞ്ചായത്ത് ട്രഷറര്‍ ടി.ജമാല്‍, വൈസ്പ്രസിഡന്റ് ടി.റിയാസുദ്ധീന്‍, യൂത്ത്‌ലീഗ് ജില്ലാകമ്മിറ്റി അംഗം ഹനീഫ കൊപ്പം, മണ്ഡലംസെക്രട്ടറി പി.ടി.എം ഷഫീക്, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി റാഫി എടത്തോള്‍, ട്രഷറര്‍ ഷാജി, ഭാരവാഹികളായ ഹസ്സന്‍, ടി സാബിത്, എ.പി മന്‍സൂര്‍ സംസാരിച്ചു.
ഒറ്റപ്പാലം: എല്‍.എസ്.എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് പ്ലാന്തണല്‍ കൂട്ടം എന്ന പേരില്‍ പരിസ്ഥിതി ദിനം ആചരിച്ചു.വിദ്യാര്‍ത്ഥികള്‍ സ്വന്തമായി മുളപ്പിച്ച പ്ലാവിന്‍ തൈകളാണ് പരിസ്ഥിതി ദിനത്തില്‍ നട്ടത്. ഒരു വിദ്യാത്ഥി 10 തൈകള്‍ വീതം മുളപ്പിച്ച് സ്വന്തം വീട്ടിലും പരിസരങ്ങളിലുമായി നടണം എന്നായിരുന്നു സ്‌കൂളില്‍ നിന്നുള്ള നിര്‍ദ്ദേശം.ഇത്തരത്തില്‍ 500 പ്ലാവിന്‍ തൈകള്‍ വിദ്യാര്‍ത്ഥികള്‍ നട്ടതായി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുധീര പറഞ്ഞു. സ്‌കൂള്‍ തല പരിസ്ഥിതി ദിനാചരണം വാര്‍ഡ് കൗണ്‍സിലര്‍ ടി പി പ്രദീപ് കുമാറും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എല്‍ എസ് എന്‍ സ്‌കൂള്‍ വളപ്പില്‍ പ്ലാവിന്‍ തൈനട്ട് ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുധീര, വിദ്യാര്‍ത്ഥികളായ ദ്യുതി ആര്‍ ,അനഘ എം.പി എന്നിവര്‍ പങ്കെടുത്തു.
തച്ചനാട്ടുകര:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് മുസ്ലിം ലീഗ് യൂത്ത് ലീഗ് കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ ശാഖകളില്‍ വൃക്ഷ തൈകള്‍ നട്ടു. അണ്ണാന്‍ തൊടി അമ്പത്തി അഞ്ചാംമൈലില്‍ കാരുണ്യ അഗതിമന്ദിരത്തില്‍ നടന്ന പരിപാടിയില്‍ എന്‍ ഷമീം മാസ്റ്റര്‍ കബീര്‍ അണ്ണാന്‍തൊടി, സി പി ഫൈസല്‍, ഷമീം നറുക്കോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കണ്ടപ്പാടിയില്‍ നടന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാക്കളായ കെ ഹംസ മാസ്റ്റര്‍, കെ പി കുഞ്ഞു മുഹമ്മദ്,കെ പി അബു ഹാജി,ഹനീഫ ചേവക്കല്‍ എന്നിവര്‍ പങ്കാളികളായി. കണ്ടപ്പാടി ശാഖാ മുസ്ലിം യൂത്ത് ലീഗും അതിഥി തൊഴിലാളികളും ചേര്‍ന്ന് ഉപയോഗശൂന്യമായി കിടന്നിരുന്ന പഞ്ചായത്ത്കുളം (ഈശ്വരന്‍ കുളം) വൃത്തിയാക്കി.യൂത്ത് ലീഗ് പ്രവര്‍ത്തകരായ തസ്‌നീം,ഹമീദ്, സുഹൈല്‍, കെ പി ജാബിര്‍,ശിബില്‍,പി പി സുഹൈല്‍, എ ശിഹാബ്,മാനു,അഫ്‌സല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആര്‍ജവം 2020ന് ജില്ലയില്‍ തുടക്കം
പാലക്കാട്: സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കാര്‍ഷികവികസനപദ്ധതിയായ ആര്‍ജവം 2020 ജില്ലയില്‍ ഗംഭീരതുടക്കം. പിരായിരിയിലാണ് തെങ്ങിന്‍തൈകള്‍ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കമാകുന്നത്. ജില്ലയില്‍ നടപ്പാക്കുന്ന അയ്യായിരത്തോളം യൂണിറ്റ് കാര്‍ഷികപദ്ധതിക്കാണ് ഇന്നലെ തുടക്കമായത്. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല തൈനട്ട് ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എം.മമ്മദ്ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ സീനിയര്‍വൈസ്പ്രസിഡന്റ് എം.എം ഹമീദ്, സ്വതന്ത്രകര്‍ഷകസംഘം ജില്ലാ ട്രഷററും മണ്ഡലം ലീഗ് പ്രസിഡന്റുമായ കെ.ടി.എ ലത്തീഫ്, മണ്ഡലംലീഗ് ജനറല്‍സെക്രട്ടറി എസ്.എം നാസര്‍, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കല്യാണി, വാര്‍ഡ് മെമ്പര്‍ സി.സുനിത, കെ.പി ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷകനായ ജലീല്‍ മാപ്പിളക്കാടിന്റെ പറമ്പിലാണ് തൈകള്‍നട്ടത്. പുതിയകാര്‍ഷികസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് സ്വതന്ത്രകര്‍ഷകസംഘം നടത്തുന്ന പരിശ്രമങ്ങള്‍ അഭിനനന്ദനാര്‍ഹമാണെന്ന് കളത്തില്‍അബ്ദുല്ല പറഞ്ഞു.