ഒരു വയസ്സുള്ള പെണ്‍കുഞ്ഞുള്‍പ്പെടെ ഏഴുപേര്‍ക്ക് കോവിഡ്
പാലക്കാട്: ജില്ലയില്‍ ഇന്നലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ചെന്നൈ1- മെയ് 31ന് വന്ന എലുമ്പലാശ്ശേരി സ്വദേശി(57 പുരുഷന്), സൗദി അറേബ്യ2 ജൂണ്‍ 13ന് എത്തിയവരായ മേലാര്‍കോട് തെക്കുംപുറം സ്വദേശിയായ ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് അലനല്ലൂര്‍ സ്വദേശി(34 പുരുഷന്).ഇതില്‍ അലനല്ലൂര്‍ സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഡല്‍ഹി1 പൊല്‍പ്പുള്ളി സ്വദേശി(40 സ്ത്രീ),അബുദാബി 1, മെയ് 31ന് എത്തിയ പഴയലക്കിടി സ്വദേശി(51 പുരുഷന്),സമ്പര്‍ക്കം2 ജൂണ്‍ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പത്തിരിപ്പാല സ്വദേശിനിയുടെ ചെറു മക്കളായ 10 വയസ്സുള്ള പെണ്‍കുട്ടി, 11 വയസ്സുള്ള ആണ്‍കുട്ടി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. കൂടാതെ ജില്ലയില്‍ 12 പേര് രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 146 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ എറണാകുളത്തും ചികിത്സയില്‍ ഉണ്ട്.
കഴിഞ്ഞദിവസം ജില്ലയില്‍ രോഗമുക്തരായത് 27 പേര്
പാലക്കാട്്: കഴിഞ്ഞ ദിവസം ജില്ലയില്‍ 27 പേരാണ് രോഗ മുക്തരായത്. നാഗലശ്ശേരിയില്‍ നിന്നുള്ള ഏഴുമാസം പ്രായമായ ആണ്‍കുട്ടിയും കാരാകുറുശ്ശിയില്‍ നിന്നുള്ള 10 മാസം പ്രായമായ ആണ്‍കുട്ടിയും ശങ്കരമംഗലം, കാരാകുറുശ്ശി സ്വദേശികളായ നാലു വയസ്സ് പ്രായമുള്ള രണ്ട്
പെണ്‍കുട്ടികളും കഴിഞ്ഞദിവസം രോഗവിമുക്തരായവരില്‍ ഉള്‍പ്പെടും.കൂടാതെ കടമ്പഴിപ്പുറം സ്വദേശി (20 പുരുഷന്), കുളപ്പുള്ളി സ്വദേശി (68 പുരുഷന്), കാരാകുറുശ്ശി സ്വദേശി (26 സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷന്), വരോട് സ്വദേശി (42 പുരുഷന്), പനമണ്ണ സ്വദേശി (39 പുരുഷന്), തത്തമംഗലം സ്വദേശി (39 പുരുഷന്), പുതുനഗരം കരിപ്പോട് സ്വദേശി (46 സ്ത്രീ), വരോട് സ്വദേശി (34 പുരുഷന്), പിരായിരി സ്വദേശി( 27 പുരുഷന്), കണ്ണിയംപുറം സ്വദേശി കള്‍ (25,21 സ്ത്രീ), പനമണ്ണ സ്വദേശി (31 പുരുഷന്), കണ്ണാടി സ്വദേശി (48 പുരുഷന്), പെരുമുടിയൂര്‍ സ്വദേശി (41 പുരുഷന്), കാരാക്കുറുശ്ശി വാഴെമ്പുറം സ്വദേശി(38 സ്ത്രീ), വെസ്റ്റ് യാക്കര സ്വദേശി (53 പുരുഷന്), പിരായിരി സ്വദേശി (51 പുരുഷന്), കൊടുവായൂര്‍ സ്വദേശി (37 പുരുഷന്), പ്രശാന്തി നഗര്‍ സ്വദേശി (46 സ്ത്രീ), തച്ചമ്പാറ സ്വദേശി (49 പുരുഷന്), മുണ്ടൂര്‍ സ്വദേശി (35 പുരുഷന്), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ) എന്നിവരും രോഗ മുക്തരായി ആശുപത്രി വിട്ടു.
വീണ്ടും സര്‍ക്കാര്‍ വീഴ്ച: ഒറ്റപ്പാലത്ത്
നിരീക്ഷണത്തിലിരുന്നയാള്‍ ചാടിപ്പോയി
ഒറ്റപ്പാലം: താലൂക്ക് ആസ്പത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ചാടിപ്പോയി. എറണാകുളം തോപ്പുംപടി സ്വദേശിയാണ് വാര്‍ഡില്‍ നിന്നും ചാടിപ്പോയത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം.ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. കോവിഡ് വാര്‍ഡില്‍ ദേഹാസ്വാസ്ഥ്യമുള്ള മറ്റൊരാള്‍ നിരീക്ഷണത്തിലുണ്ടായിരുന്നത് കൊണ്ട് ഇയാളെ നിരീക്ഷിക്കുന്നതിനായി നഴ്സുമാര്‍ക്ക് ഇടക്കിടക്ക് വാര്‍ഡിനകത്ത് കയറേണ്ടി വന്നിരുന്നു. അതുകൊണ്ട് വാതില്‍ പൂട്ടിയിരുന്നില്ല. രാവിലെ ആറുമണിക്ക് നോക്കുമ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്കി. പാലപ്പുറത്ത് വെച്ച് കണ്ടെത്തിയിരുന്ന ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് താലൂക്ക് ആസ്്പത്രിയിലേക്ക് മാറ്റിയിരുന്നത്. ലോറിയില്‍ വന്ന ഇയാളെ നാട്ടുകാര്‍ കണ്ടത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ ജോലിചെയ്തിരുന്നുവെന്നാണ് ഇയാള്‍ ആരോഗ്യവകുപ്പ് അധികൃതരോട് പറഞ്ഞിട്ടുള്ളത്.എന്നാല്‍ ഇയാള്‍ നല്കിയ മൊബൈല്‍ നമ്പര്‍ പോലും കൃത്യമല്ലെന്നും നിരീക്ഷണത്തിലിരിക്കെ തന്നെ മാനസികാസ്വസ്ഥ്യങ്ങള്‍ കാണിച്ചിരുന്നതായും കോവിഡ് ലക്ഷണങ്ങളില്ലെന്നും ആസ്്്പത്രി അധികൃതര്‍ പറയുന്നു. 13ന് തന്നെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയെങ്കിലും ഇതുവരെ ഫലം പുറത്തുവന്നിട്ടില്ല. പരിശോധനാഫലം ലഭിക്കാത്ത ഇയാളെ കണ്ടുകിട്ടാത്തതുമായ സാഹചര്യത്തില്‍ ആശങ്കയിലാണ് ആരോഗ്യവകുപ്പ്.