പാലക്കാട് ജില്ലയില്‍ മടങ്ങിയെത്തിയത് 98 പ്രവാസികള്‍

പാലക്കാട്: മോസ്‌കോ, ഈജിപ്റ്റ്, അബുദാബി, കുവൈറ്റ്, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം ജില്ലയിലെത്തിയത് പാലക്കാട് 98 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 15 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 83 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. മോസ്‌കോയില്‍ നിന്നും എത്തിയ 5 പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. നാല് വീട്ടില്‍ നിരീക്ഷണത്തിലാണ്. ഈജിപ്തില്‍ നിന്നുമെത്തിയ 20 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബിയില്‍ നിന്നും എത്തിയ 18 പേരില്‍ 5 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 13 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. കുവൈറ്റില്‍ നിന്നും എത്തിയ 24 പേരില്‍ 5 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 19 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഷാര്‍ജയില്‍ നിന്നും എത്തിയ 19 പേരില്‍ മൂന്ന് പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 16 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ദുബായില്‍ നിന്നും വന്ന 12 പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.