
യൂത്ത്ലീഗ് ദേശീയപാത ഉപരോധിച്ചു
മണ്ണാര്‍ക്കാട് നഗരത്തില്‍ തിരിച്ചെത്തിയ പ്രവാസിക്ക് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ദയനീയ കാത്തിരിപ്പ്. കൊറ്റിയോട് സ്വദേശിക്കാണ് ക്വാറന്റൈന് കെയര്‍ സെന്റര്‍ ആയ എമറാള്‍ഡ് റെസിഡന്‍സിക്ക് മുന്‍വശം മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്. പുലര്‍ച്ചെ ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ രണ്ടര മണിക്ക് വിമാനമിറങ്ങിയ ഇദ്ദേഹം കെ.എസ്.ആര്.ടി.സി ബസില്‍ ഷൊര്‍ണൂരിലെത്തി. തുടര്‍ന്ന് ടാക്സിയില്‍ 11.15ഓടെയാണ് മണ്ണാര്‍ക്കാടെത്തിയത്. എന്നാല്‍ കെയര്‍ സെന്ററില്‍ പ്രവേശിക്കാനാകാതെ രണ്ട് മണിക്കൂറിലധികം കാറില്‍ തന്നെ പ്രവാസി കാത്തിരിപ്പ് തുടരുകയായിരുന്നു. വിവരമറിഞ്ഞ് യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് ഏറെ നേരം റോഡ് ഉപരോധവുമായി നിലകൊണ്ടു. നഗരസഭ സെക്രട്ടറി ഹമീദ്, സി.ഐ സജീവ് കുമാര്‍ എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്നാണ് ഇദ്ദേഹത്തിന് ക്വാറന്റൈനുള്ള സൗകര്യം ഒരുക്കിയത്. ഇദ്ദേഹം വരുന്ന കാര്യത്തെ സംബന്ധിച്ച് നഗരസഭക്കോ മറ്റു അധികൃതര്‍ക്കോ വിവരം ലഭിക്കാത്തതാണ് കാത്തിരിപ്പു നേരിടേണ്ടി വന്നതെന്ന് നഗരസഭ സെക്രട്ടറി ഹമീദ് അറിയിച്ചു. ഇതേ സമയം എമറാള്‍ഡ് റെസിഡന്‍സിയില്‍ ക്വാറന്റൈന് സെന്റര്‍ ആക്കിയത് മുതല്‍ വൈദ്യുതി ചാര്‍ജ്ജ് നിരക്കും, വെള്ളക്കരവും വര്‍ധിക്കുന്നതും ഹോട്ടല്‍ അധികൃതരില്‍ പരാതിയായി ഉയരുന്നുണ്ട്. പ്രതിഷേധത്തിന് അഡ്വ.നൗഫല്‍ കളത്തില്‍, കെ.പി.എം സലിം, ശമീര്‍ പഴേരി, നൗഷാദ് വെളളപ്പാടം, സമദ് പുവ്വക്കോടന്‍, ഷമീര്‍ നമ്പിയത്ത് നേതൃത്വം നല്കി.