
പട്ടിക്കാട് : കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ മത, ഭൗതിക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഗൗരവത്തിലെടുക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംവിധാനിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആമുഖ ഭാഷണം നടത്തി. പുത്തനഴി മൊയ്തീന് ഫൈസി, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, കാളാവ് സൈതലവി മുസ്ലിയാര്, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഹംസ ഫൈസി ഹൈതമി, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ഫൈസി കൂമണ്ണ, ടി.എച്ച് ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.