അബുദാബി: മാതാപിതാക്കളുടെ കണ്ണൊന്ന് തെറ്റിയാല്‍ മതി മക്കളുടെ ജീവന് തന്നെ അപകടത്തിലായേക്കും. കുട്ടികളുടെ സുരക്ഷക്കായി അബുദാബി പൊലീസ് ശക്തമായ നിര്‍ദേശങ്ങളുമായാണ് രംഗത്തെത്തിയിട്ടുള്ളത്.
യുഎഇയിലുണ്ടാകുന്ന കുട്ടികളുടെ അപകടങ്ങളില്‍ പ്രധാനമായും മാതാപിതാക്കളുടെ അശ്രദ്ധ തന്നെയാണെന്ന് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് പറയുന്നു. ബാല്കണികളിലൂടെ കുട്ടികള്‍ താഴേക്ക് വീണ് ജീവന് നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ ഇനിയും ആരും ഉണ്ടാവരുതെന്ന അപേക്ഷയാണ് പൊലീസിനുള്ളത്.
ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും യാതൊന്നും ചെയ്യാനാവില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുന്നു. കുരുന്നുകളുടെ സുരക്ഷ പരമ പ്രധാനമാണ്. അതുകൊണ്ടുതന്നെ, അവരെ ഒറ്റക്കിരുത്തുകയോ ബാല്കണികളില് കളിക്കാന്‍ വിടുകയോ ചെയ്യരുത്. ഉയരമുള്ള സ്ഥലങ്ങളില്‍ കയറി നില്ക്കാന് അനുവദിക്കുകയോ അതിനുള്ള സാഹചര്യം ഒരുക്കുകയോ ചെയ്യരുതെന്നും പൊലീസ് കര്‍ശനമായി പറയുന്നു.