ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്; മറ്റു വിമാനങ്ങള്‍ക്കും അനുമതി നല്‍കണം

ഷാര്‍ജ: നാട്ടിലേക്ക് മടങ്ങാനുള്ള പ്രവാസികളുടെ പ്രയാസം അവസാനിക്കുന്നില്ല. ദുരിതത്തില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ത്യയിലുള്ള എയര്‍ക്രാഫ്റ്റുകള്‍ക്ക് അനുമതി കൊടുക്കുന്നതോടൊപ്പം തന്നെ യുഎഇയിലെ എമിറേറ്റ്‌സ്, ഇത്തിഹാദ് മുതലായവക്കും അനുമതി നല്‍കണമെന്ന് ഗ്‌ളോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി വ്യോമയാന വകുപ്പിനോടും ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ എന്നിവരോടും ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ഇത്തരം ഫ്‌ളൈറ്റുകളുടെ സേവനം ഉപകാരപ്രദമാകും.