പാനൂര്‍: ടിപി വധക്കേസ് പ്രതി കുഞ്ഞിക്കാട്ടില്‍ പി.കെ കുഞ്ഞനന്തന് (72) നിര്യതനായി. ടിപി വധക്കേസല്‍ 13-ാം പ്രതിയയാണ്. കുറ്റകാരനായി കോടതി കണ്ടെത്തിയ കുഞ്ഞനന്തന് ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ജയിലില്‍ കഴിയവെ അസുഖബാധിതനായതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9.30 തോടെയാണ് അന്ത്യം. പരേതരായ കേളോത്താന്റവിടെ കണ്ണന് നായരുടെയും, കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മയുടെയും മകനാണ്. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമാണ്. കര്‍ഷകത്തൊഴിലാളി യൂണിയന് പാനൂര്‍ ഏരിയ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.1980ല്‍ പാനൂര്‍ ഏരിയ കമ്മിറ്റി നിലവില്‍ വന്നത് മുതല്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരുകയാണ്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും മുന്‍ കുന്നോത്തുപറമ്പ് പഞ്ചായത്തംഗവുമായ ശാന്തയാണ് ഭാര്യ. മക്കള്‍: ശബ്ന (അധ്യാപിക ടിപിജി മെമ്മോറിയല്‍ യുപി സ്കൂള്‍ കണ്ണങ്കോട്), ഷിറില്‍ (ഖത്തര്‍). സഹോദരങ്ങള്‍: പികെ നാരായണന്(റിട്ട: പ്രധാനധ്യാപകന്, ടിപിജി മെമ്മേറിയല്‍ യുപി സ്കൂള്‍ കണ്ണംകോട്). പരേതനായ ബാലന് നായര്‍.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്.