പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം

അതിഞ്ഞാല്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മെമ്മോറിയല്‍ സെന്ററില്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി നിര്‍വഹിക്കുന്നു

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ പിമുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മെമ്മോറിയല്‍ സെന്ററില്‍ പിമുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഫോട്ടോ കാഞ്ഞങ്ങാട് മണ്ഡലം മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി അനാഛാദനം ചെയ്തു.
ചടങ്ങില്‍ കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സിഎച്ച് സുലൈമാന്‍ ഹാജി സ്വാഗതം പറഞ്ഞു. ഹമീദ് ചേരക്കടത്ത്, പിഅബ്ദുല്‍ കരീം, കെകെമൊയ്തിന്‍ കുഞ്ഞി, ബീരാന്‍ കാടത്ത്, അബ്ദുല്‍ ഖാദര്‍, ഹംസ അത്തിക്കാടത്ത് എന്നിവര്‍ പ്രസംഗിച്ചു.