ഗഫൂര്‍ എരഞ്ഞിക്കാട്ട്
നാടുകാണേണം
വീടു കാണേണം
നാട്ടില്‍ പോകേണം
കൂട്ടുകാരേ.
ഉമ്മയെ പുല്കുവാന്
മക്കളെ പുണരുവാന്‍
കൂട്ടു കുടുംബങ്ങള്‍
നാട്ടുകാരേം…
കണ്ട് മടങ്ങുവാന്‍
മതിയാവോളം
ആയുസ്സ് നല്‍കണേ
ലോക നാഥാ.
പുലര്‍കാലേ
ജോലിക്ക് പോകണം
ആധിയും വ്യാധിയും
വിസ്മരിച്ചീടണം
മാസ്ക് ധരിക്കണം
ഗ്ളൗസ് ധരിക്കണം
മാറി മാറി വന്ന
മര്ത്യരെ കാണണം.
കോവിഡ് നയന്റീനെ
കൈകാര്യം ചെയ്യണം
മര്ത്യരെ മാറി നിന്ന-
കലത്തിലാവണം.
അധികാരി വര്‍ഗമേ
കണ്ണു തുറക്കണേ
യാത്രാ വിമാനങ്ങള്‍
അനുവദിച്ചീടണേ..!
മരണത്തിന് മൂന്ന് നാള്
പിറകെ പിതാവായ
നിതിനെ ഓര്‍ത്തിടാം
കനല് വഴിയില്‍
ആദരാഞ്ജലികളര്‍പ്പിക്കുന്നു.
നാട്ടു നടവഴി കാട്ടരുവി
പൂഞ്ചോലകള്‍ പിന്നെ
ആറുകളും
നാട്ടിലെ പച്ചപ്പും
പുല്‍ത്തകിടിയും
കാണുവാനായി
കാത്തിരിക്കാം.
കണ്ണുനീരും
കദന കഥകളും
ചൊല്ലി ഞങ്ങളീ
മണലാരണ്യത്തില്‍
തള്ളി നീക്കുന്നു
കാലം കഴിക്കുന്നു
നെഞ്ച് നീറുന്നു
കാത്തിടേണമേ
തമ്പുരാനേ…
നാട്ടിലേക്കൊഴുകുന്നൊരു
പുഴയല്ലേ ഞങ്ങള്‍
എന്നിട്ടുമെന്തേ
തടയണ തീര്‍ത്തു
വഴി മാറിയൊഴുകാന്‍
വഴിയേതുമില്ലാതെ
പകച്ചു പോയെന്മനം
വഴി തേടി നില്പൂ…