
കാസര്‍കോട്: കാസര്‍കോട് പ്രസ്ക്ലബ്ബിന് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് എന്‍എസ്എസ് യൂണിറ്റ് സാനിറ്റൈസര്‍ പെഡല്‍ മെഷീനും മാസ്ക്കുകളും നല്കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മുഹമ്മദ് ഷുക്കൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാസ്ക്കുകളും മെഷീനും പ്രസ്ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിമിന് കൈമാറി. പിടിഎ പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, സന്തോഷ് കുമാര്‍, മുഹമ്മദ് മന്‍സൂര്‍, മുജ്തബ്, മാധ്യമ പ്രവര്‍ത്തകരായ അബ്ദുല്റഹ്മാന് ആലൂര്, ഖാലിദ് പൊവ്വല്‍, ഷാഫി തെരുവത്ത്, സമീര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി കെവി പത്മേഷ് സ്വാഗതം പറഞ്ഞു.