റാസല്‍ഖൈമ: റാസല്‍ഖൈമ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 173 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പറന്നു. ഗര്‍ഭിണികള്‍, വിസിറ്റ് വിസയില്‍ വന്നവര്‍, രോഗികള്‍, പ്രായമായവര്‍ തുടങ്ങിയ സംഘമാണ് യാത്രയില്‍ ഉണ്ടായിരുന്നത്. വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധി പേര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള ടിക്കറ്റ് നല്‍കുകയും ടിക്കറ്റ് ചാര്‍ജില്‍ നിന്നും ഡിസ്കൗണ്ട് അനുവദിച്ചുമാണ് റാക്-മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫ്ളൈറ്റ് പറന്നത്.
എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്ക് റാക് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആക്റ്റീവ് വിംഗ് സജ്ജരായിരുന്നു. ആക്റ്റീവ് വിംഗിന്റെ പുതിയ യൂണിഫോം റാക് കെഎംസിസി പ്രസിഡന്റ് ടി.എം ബഷീര്‍ കുഞ്ഞു ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആഷിക്ക് നന്നംമുക്കിന് നല്കി പ്രകാശനം ചെയ്തു.

യുഎഇ കെഎംസിസി സെക്രട്ടറി പി.കെ.എ കരീം, അക്ബര്‍ രാമപുരം, അയ്യൂബ് കോയക്കാന്‍, റഹീം ജുല്‍ഫാര്‍, ഹനീഫ പാനൂര്‍, സംസ്ഥാന സെക്രട്ടറി ഹസൈനാര്‍ കോഴിച്ചെന, അബ്ദുല്‍ സലാം ഗള്‍ഫ്, വനിതാ വിംഗ് പ്രസിഡന്റ് ജുമാന കരീം, മലപ്പുറം ജില്ലാ കമ്മിറ്റി ജന.സെക്രട്ടറി ജാഫര്‍ മന്നിങ്ങല്‍, ഓര്‍ഗ.സെക്രട്ടറി നിസാര്‍ ചെറവല്ലൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ശിഹാബ് പി.ടി, അസ്ലം അന്നാര, റാഷിദ് കരിപ്പോള്, ഷാഫി വാളക്കുളം, മാനു ആലുങ്ങല്‍, എം.പി അബ്ദുള്ള കുട്ടി മുസ്ല്യാര്‍, റാക് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് ചീഫ് കോഓര്‍ഡിനേറ്റര്‍ നിയാസ് വടകര, മുസ്തഫ പോട്ടൂര്‍, ഹനീഫ പൊന്നാനി, സി.വി റസാഖ്, അബ്ദു റഹ്മാന് ചെമ്മാട്, ആബിദ് പുല്ലൂര്‍, സലീം കോട്ടക്കല്‍ തുടങ്ങിയ സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് 173 യാത്രക്കാരെ യാത്രയാക്കി.