റാസല്‍ഖൈമയില്‍ നിബന്ധനകളോടെ ബുധനാഴ്ച മുതല്‍ റെസ്റ്റോറന്റുകള്‍ തുറക്കും

റാസല്‍ഖൈമ: കര്‍ശനമായ നിബന്ധനകളോടെ അജ്മാനില്‍ ഇന്നുമുതല്‍ റസ്റ്റാറന്റുകള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ തറന്നുപ്രവര്‍ത്തനമാരംഭിക്കും. അധികൃതരുടെ ഉപാധികള്‍ പൂര്‍ണ്ണമായും നടപ്പാക്കിയവര്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ജീവനക്കാര്‍ കോവിഡ് – 19 ബാധിതരല്ലെന്ന് ഉറപ്പ് വരുത്തുന്ന പരിശോധന നിര്‍ബന്ധ മായും നടത്തിയിരിക്കണം. മാസ്‌കുകളും കയ്യുറകളും ധരിക്കകയും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും വേണം. 38 സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവുള്ള ജോലിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.
ആദ്യഘട്ടത്തില്‍ ഷിഷ അനുവദിക്കുന്നതല്ല. സ്ഥാപനങ്ങളുടെ പരമാവധി ശേഷി യുടെ 50 ശതമാനം വരെ മാത്രം പ്രവേശനം. ടാബിളുകള്‍ക്കിടയില്‍ രണ്ടുമീറ്റര്‍ അകലം, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക, പണമിടപാടുകള്‍ക്ക് കാര്‍ ഡുകളിലൂടെ മുന്‍ഗണന, നിരന്തരം അണുമുക്തമാക്കല്‍ തുടങ്ങി വിവിധ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.