റോഡ് ഉദ്ഘാടനം ചെയ്തു

എടത്തനാട്ടുകര എം.ഇ.എസ് പടി പാലക്കുന്ന് റോഡ് അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

അലനല്ലൂര്‍: എടത്തനാട്ടുകര എം.ഇ.എസ് പടി പാലക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ചു. 201920 എന്‍.സി.എഫ്.ആര്‍.ഡബ്ല്യു പദ്ധതിയിലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മഠത്തൊടി റഹ്മത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ടില്‍ മുഖ്യാതിഥിയായി. മഠത്തൊടി അലി, കെ.ടി ഹംസപ്പ, എം.പി.എ ബക്കര്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ്, എം.റഹ്മത്ത്, കെ.പി അബൂബക്കര്‍, സക്കീര്‍, നാസര്‍ കാപ്പുങ്ങല്‍, റഹീസ് എടത്തനാട്ടുകര, മമ്മദ് മാസ്റ്റര്‍, ടി.കെ മുസ്തഫ, കുഞ്ഞമണി പടുകുണ്ടില്‍, സുല്‍ഫി, മൂസ പുലയക്കളത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച തെങ്കര പഞ്ചായത്തിലെ കൈതച്ചിറപള്ളി പുഴ റോഡ് അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.കെ ഫൈസല്‍, സൈനുദ്ധീന്‍ കൈതച്ചിറ, പി.കെ അബ്ബാസ്, ഉമ്മര്‍ പി.പി, അലവിക്കുട്ടി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.