അബുദാബിയില്‍ തീയണക്കാന്‍ റോബോട്ട് സംവിധാനം സജ്ജം

അബുദാബി: തീയണക്കാന്‍ അതിവേഗ റോബോട്ട് സംവിധാനവുമായി അബുദാബി സിവില്‍ ഡിഫന്‍സ് പുതിയ രീതി സജ്ജമാക്കി. മിനുട്ടില്‍ 1,500 മുതല്‍ 4,500 ലിറ്റര്‍ വരെ വെള്ളം പമ്പ് ചെയ്യാന്‍ ശേഷിയുള്ള സംവിധാനമാണ് തയാറായിരിക്കുന്നത്. മാത്രമല്ല, 500 മീറ്റര്‍ അകലെ നിന്നും റിമോട്ട് സംവിധാനത്തിലൂടെ പ്രവര്‍ത്തിപ്പിക്കാനാകുമെന്നത് ആധുനിക സാങ്കേതിക വിദ്യയുടെ മികവാണ് വിളിച്ചോതുന്നത്. ടണലുകള്‍, വെയര്‍ ഹൗസുകള്‍, അകത്തേക്ക് പ്രവേശനം സാധ്യമാവാത്ത സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പുതിയ സംവിധാനം കൂടുതല്‍ ഫലപ്രദവും രക്ഷയുമായി മാറും.