ദേശീയ അണുനശീകരണ പ്രോഗ്രാമിനിടെ തീവ്ര റെയില്‍ മെയിന്റനന്‍സുമായി ആര്‍ടിഎ

ദേശീയ അണുനശീകരണ പ്രോഗ്രാമിനിടെ ദുബൈ മെട്രോ റെയില്‍ ശൃംഖലയില്‍ ആര്‍ടിഎ നടത്തിയ തീവ്ര റെയില്‍ അറ്റകുറ്റപ്പണി

ദുബൈ: ദേശീയ അണുനശീകരണ യജ്ഞം നടന്ന ലോക്ക്ഡൗണ്‍ കാലയളവില്‍ ദുബൈ മെട്രോ നെറ്റ്‌വര്‍ക്കില്‍ ആര്‍ടിഎയുടെ റെയില്‍ ഏജന്‍സി അറ്റകുറ്റപ്പണികള്‍ നടത്തി. കോവിഡ് 19 മഹാമാരി സാന്നിധ്യത്തില്‍ തീവ്ര നിലയില്‍ റെയില്‍ ശൃംഖലയില്‍ ഇത്തരമൊരു യജ്ഞം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് വിജയിക്കാനായെന്നും സുപ്രധാന നിര്‍ദിഷ്ട മെയിന്റനന്‍സ് പൂര്‍ത്തിയാക്കാന്‍ അധിക മണിക്കൂറുകള്‍ ലഭിച്ചതില്‍ നന്ദിയുണ്ടെന്നും ആര്‍ടിഎ റെയില്‍ ഏജന്‍സിയിലെ മെയിന്റനന്‍സ് വിഭാഗം മേധാവി മുഹമ്മദ് അല്‍അമീരി പറഞ്ഞു.


ആര്‍ടിഎ റെയില്‍ ഏജന്‍സി മെയിന്റനന്‍സ് വിഭാഗം മേധാവി മുഹമ്മദ് അല്‍അമീരി

”മെട്രോ റെയില്‍വേയുടെ ചില ഭാഗങ്ങളില്‍ ആര്‍ടിഎ സംഘങ്ങള്‍ റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് സുപ്രധാന അറ്റകുറ്റപ്പണികള്‍ നടത്തിയത്. നിര്‍ദിഷ്ട കാലയളവിലും നേര്‍പകുതി (50%) സമയം കൊണ്ടാണിത് സാധ്യമാക്കിയത്. 9 റെയില്‍വേ വളവുകളിലെ അറ്റകുറ്റപ്പണികള്‍ ആസൂത്രണം ചെയ്തതില്‍ സംഘങ്ങള്‍ 5 നിര്‍ദിഷ്ട വളവുകളിലെ പ്രതിരോധ അറ്റകുറ്റപ്പണികള്‍ 180 ശതമാനം കംപ്‌ളീഷന്‍ നിരക്കില്‍ പൂര്‍ത്തിയാക്കി. ദേശീയ അണുനശീകരണ കാലയളവില്‍ റെയില്‍പാഡുകളുടെ പ്രതിരോധ അറ്റകുറ്റപ്പണികളില്‍ നിര്‍ദിഷ്ട കാലയളവുമായി തട്ടിച്ചു നോക്കുമ്പോള്‍ 175 ശതമാനം നിരക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. റെഡ്, ഗ്രീന്‍ ലൈനുകളിലെ റെയില്‍ ട്രാക്കുകളുടെ പരിശോധനയില്‍ 170 ശതമാനം കപ്‌ളീഷന്‍ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനമായി ആസൂത്രണം ചെയ്ത തുരങ്ക പ്രതിരോധ അറ്റകുറ്റപ്പണികളില്‍ 50 ശതമാനം പൂര്‍ത്തിയാക്കി. 170 ശതമാനം കംപ്‌ളീഷന്‍ നിരക്കും നേടി. ടണല്‍ ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്നേറിയെന്ന് അവകാശപ്പെട്ട അധികൃതര്‍, ജൂണില്‍ നടത്തേണ്ട ശുചീകരണ യജ്ഞം ഏപ്രിലില്‍ പൂര്‍ത്തിയാക്കാനെന്നും വ്യക്തമാക്കി. അനുവദിക്കപ്പെട്ട സമയത്തെ അപേക്ഷിച്ച് 25 ശതമാനം സമയം നേടാനും കഴിഞ്ഞു.