സഫാരി ‘വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ്’ പ്രമോഷന്‍ 1, 2, 3 നറുക്കെടുപ്പ് ഭാഗ്യശാലികള്‍

  സഫാരി 'വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ്' പ്രമോഷന്‍ 1, 2, 3 നറുക്കെടുപ്പ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന ഡിഇഡി പ്രതിനിധി ഖാലിദ് അല്‍അലി, സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍

  ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയുടെ ‘വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ് പ്രമോഷ’ന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നറുക്കെടുപ്പുകള്‍ ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ 17-06-2020ന് നടന്നു.
  കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഷാര്‍ജ സാമ്പത്തിക വികസന വകുപ്പിന്റെ (ഡിഇഡി) നിര്‍ദേശ പ്രകാരം മാറ്റിവെച്ച ഏപ്രില്‍ 15ന് നടക്കേണ്ടിയിരുന്ന ഒന്നാമത്തെ നറുക്കെടുപ്പും മെയ് 27ന് നടക്കേണ്ടിയിരുന്ന രണ്ടാമത്തെ നറുക്കെടുപ്പും ഒപ്പം, ജൂണ്‍ 17ന് നടക്കേണ്ട മൂന്നാമത്തെ നറുക്കെടുപ്പും ഒന്നിച്ച് നടത്തുകയായിരുന്നു. ഡിഇഡി പ്രതിനിധി ഖാലിദ് അല്‍അലി, സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്.

  ഒന്നാമത്തെ നറുക്കെടുപ്പിലെ വിജയികള്‍:
  ഒന്നാം സമ്മാനം -അല്‍ഫിയാ ഷഫീക് (കൂപണ്‍ നമ്പര്‍ 0876443). രണ്ടാം സമ്മാനം -നഹ്‌സാന്‍ റഹ്മാന്‍ (കൂപണ്‍ നമ്പര്‍ 0072348). മൂന്നാം സമ്മാനം -മുഹമ്മദ് ലുത്ഫ് ബിന്‍ തയ്‌സീര്‍ (കൂപണ്‍ നമ്പര്‍ 0193127).
  രണ്ടാമത്തെ നറുക്കെടുപ്പിലെ വിജയികള്‍:
  ഒന്നാം സമ്മാനം -താരിഖ് ഫറാഗ് മുഹമ്മദ് (കൂപണ്‍ നമ്പര്‍ 1651897). രണ്ടാം സമ്മാനം -വൈക്കാട്ടില്‍ ശങ്കരന്‍ സന്തോഷ് (കൂപണ്‍ നമ്പര്‍ 0993132). മൂന്നാം സമ്മാനം -അഖിലേഷ് ശ്രീധരന്‍ പുതിയപുരയില്‍ (കൂപണ്‍ നമ്പര്‍ 0736536).
  മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയികള്‍:
  ഒന്നാം സമ്മാനം -പര്‍വേസ് യഅ്ഖൂബ് (കൂപണ്‍ നമ്പര്‍ 0542787). രണ്ടാം സമ്മാനം -അനിത ചന്ദ്രന്‍ (കൂപണ്‍ നമ്പര്‍ 0072666). മൂന്നാം സമ്മാനം -ഷക്കീല ഷാനവാസ് (കൂപണ്‍ നമ്പര്‍ 1505218).
  ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനം ലഭിച്ചവര്‍ക്ക് 50,000 ദിര്‍ഹം വീതവും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചവര്‍ക്ക് യഥാക്രമം 30000 ദിര്‍ഹം, 20000 ദിര്‍ഹം വീതവുമാണ് സമ്മാനമായി ലഭിക്കുക.
  സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപണ്‍ മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. നാലാമത്തെ നറുക്കെടുപ്പ് ജൂലൈ 15നും
  അഞ്ചാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് ഓഗസ്ത് 12നും നടക്കും. മാര്‍ച്ച് 5 മുതല്‍ ഓഗസ്റ്റ് 12 വരെ നീളുന്ന മെഗാ പ്രമോഷന്‍ കാലയളവിലായി 15 ഭാഗ്യശാലികള്‍ക്ക് ആകെ 5 ലക്ഷംദിര്‍ഹമാണ് സമ്മാനമായി നല്‍കുക.

  1, 2, 3 നറുക്കെടുപ്പില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ യഥാക്രമം: അല്‍ഫിയാ ഷഫീക്, നഹ്‌സാന്‍ റഹ്മാന്‍, മുഹമ്മദ് ലുത്ഫ് ബിന്‍ തയ്‌സീര്‍. താരിഖ് ഫറാഗ് മുഹമ്മദ്, വൈക്കാട്ടില്‍ ശങ്കരന്‍ സന്തോഷ്, അഖിലേഷ് ശ്രീധരന്‍ പുതിയപുരയില്‍. പര്‍വേസ് യഅ്ഖൂബ്, അനിത ചന്ദ്രന്‍, ഷക്കീല ഷാനവാസ്.