സാനിറ്റൈസറും ഗ്ലൗസും ശ്രദ്ധിച്ചേക്കണം; തീപിടിക്കാന്‍ സാധ്യതയുണ്ട്: അബുദാബി പൊലീസ്

അബുദാബി: വര്‍ത്തമാനകാല സാഹചര്യത്തില്‍ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളായി മാറിയ സാനിറ്റൈസറും ഗ്ലൗസും ഉപയോഗിക്കുമ്പോള്‍ സൂക്ഷ്മത അനിവാര്യമാണെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
വീടുകളിലും റസ്റ്റാറന്റുകളിലും അടുക്കളയില്‍ ഇവ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തീയു മായി അടുത്തിടപഴകുമ്പോള്‍ കത്തിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അ തുകൊണ്ടുതന്നെ അത്യധികം സൂക്ഷ്മത പാലിക്കണമെന്ന് അബുദാബി പോലീസ് പൊ തുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വാഹന ത്തില്‍ കൂടുതല്‍ നേരം വെക്കരുത്. അന്തരീക്ഷ താപനില കൂടുതലുള്ളതിനാല്‍ തീപിടി ക്കാന്‍ സാധ്യത കൂടുതലാണ്.
അണുബാധ ഇല്ലാതിരിക്കുന്നതിനുവേണ്ടി സാനറ്ററൈസുകളില്‍ ആല്‍ക്കഹോള്‍ ചേര്‍ ത്തിട്ടുണ്ട്. ഇത് തീപിടിത്തത്തിന് കാരണമായേക്കും. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അബുദാബി പൊലീസ് നിര്‍ദ്ദേശിച്ചു.