തേഞ്ഞിപ്പലം:കൈ നീട്ടിയാല്‍ സാനിറ്റൈസര്‍ നല്കുന്ന റോബോട്ടുമായി കാലിക്കറ്റ് സര്‍വകലാശാലാ ഐ.ഇ.ടി വിദ്യാര്‍ഥി. അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ സി.എം.ശ്രീരാഗാണ് റോബോട്ട് നിര്‍മിച്ചത്. സര്‍വകലാശാലാ ഭരണവിഭാഗം കെട്ടിടത്തിലാണ് സ്ഥാപിച്ചത്. റോബോട്ടിന് മുന്നില്‍ നിന്ന് കൈനീട്ടിയാല്‍ ആവശ്യമായ സാനിറ്റൈസര്‍ റോബോട്ട് നല്‍കും. കൂടാതെ കോവിഡ് 19 മായി ബന്ധപ്പെട്ട മുന്‍കരുതലുകളെ കുറിച്ചും റോബോട്ട് നിര്‍ദേശങ്ങള്‍ നല്‍കും. ഒരാള്‍ ഉപയോഗിച്ച സാനിറ്റൈസര്‍ ബോട്ടില്‍ മറ്റൊരാള്‍ തൊടുന്നതിലൂടെയുണ്ടാവുന്ന രോഗവ്യാപന സാധ്യതയില്ലാതാക്കാ ന് റോബോട്ടിലൂടെ സാധിക്കുമെന്ന് ഐ.ഇ.ടി പ്രിന്‍സിപ്പല്‍ ഡോ.ലിബു കെ. അലക്സാണ്ടര്‍ പറഞ്ഞു. റോബോട്ടിന്റെ സാങ്കേതിക വശങ്ങള് ശ്രീരാഗ് വിശദീകരിച്ചു. 3000 രൂപയാണ് നിര്‍മാണ ചെലവ്.