പാപ്പിനിശ്ശേരി: ദേശീയപാതയില്‍ വേളാപുരത്ത് സ്കൂട്ടര്‍ യാത്രക്കാരന് മേല്‍ കൂറ്റന്‍ മരം വീണു. ഗുരുതരമായ പരിക്കുകളോടെ സ്കൂട്ടര്‍ യാത്രക്കാരനായ വേളാപുരം കാനൂല് സ്വദേശി ക്രിസ്റ്റഫര്‍ (65) തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
കൈക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റഫറിനെ നാട്ടുകാര്‍ കണ്ണൂരിലെ സഹകരണ ആസ്പത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ 8.30 ഓടെ കണ്ണൂര്‍ കക്കാടുള്ള ഫര്‍ണിച്ചര്‍ കമ്പനിയിലേക്ക് ജോലിക്കു പോകവെയാണ് സംഭവം. തല്‍സമയം ഇതുവഴി കടന്നു പോയ ഓണക്സ് ബസ് അത്ഭുതകരമായി രക്ഷപ്പെട്ടതായും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.