ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: യുഎഇ കെഎംസിസിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നു. നാല് കുട്ടികള്‍ അടക്കം 171 യാത്രക്കാരുമായാണ് രാത്രി 7.52ന് പുറപ്പെട്ടത്. 175 യാത്രക്കാരായിരുന്നു പോകേണ്ടിയിരുന്നത്. അതില്‍ 46 പേര്‍ക്ക് കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായി. അഡീഷണലായി വന്ന ആളുകളായിരുന്നു അവര്‍ക്ക് പകരം യാത്ര ചെയ്തത്.
ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം 159 യാത്രക്കാരുമായി സ്പൈസ് ജെറ്റ് റാസല്‍ഖൈമയില്‍ നിന്നും പറന്നുയര്‍ന്നിരുന്നു. ഗര്‍ഭിണികള്‍, നാട്ടില്‍ ചികിത്സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വീല്‍ ചെയറിലുള്ളവര്‍ തുടങ്ങിയ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് വെള്ളിയാഴ്ച റാസല്‍ഖൈമയില്‍ നിന്നും കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തത്.