സഹകരണ സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി

21
കോഴിക്കോട് മാനാഞ്ചിറ ടി.ടി.ഐയില്‍ ആരംഭിച്ച സഹകരണ സ്‌കൂള്‍ മാര്‍ക്കറ്റില്‍ നിന്ന്.

കോഴിക്കോട്: അധ്യയനവര്‍ഷം ക്ലാസ്മുറികളില്‍ തുടങ്ങിയില്ലെങ്കിലും സ്‌കൂള്‍ മാര്‍ക്കറ്റ് മാനാഞ്ചിറ ടി.ടി.ഐ കെട്ടിടത്തില്‍ ആരംഭിച്ചു. സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ ടെക്സ്റ്റ് ബുക്കുകള്‍, നോട്ടുബുക്കുകള്‍, കുട, ബാഗ്, വാട്ടര്‍ബോട്ടില്‍ എന്നിവ യഥേഷ്ടം തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. വിവിധയിനം ബ്രാന്‍ഡ് കുടകള്‍ എത്തിയിട്ടുണ്ട്. 290 മുതല്‍ 475 രൂപവരെയാണ് വില. ബാഗുകള്‍ക്ക് 450 മുതല്‍ 900 രൂപവരെയാണ് വില. വിലയില്‍ പത്ത് ശതമാനം കിഴിവ് അനുവദിക്കുന്നുണ്ട്.
സ്‌കൂള്‍ തുറക്കുന്നത് വൈകുമെങ്കിലും പേനയും പെന്‍സിലും കളര്‍ ബോക്‌സും മറ്റ് പഠനോപകരണങ്ങളും വാങ്ങാന്‍ കുട്ടികളും രക്ഷിതാക്കളും എത്തിതുടങ്ങിയിട്ടുണ്ട്. ത്രിവേണിയുടെ നോട്ടുബുക്കുകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. ക്ലാസ്‌മേറ്റ്‌സ് നോട്ടുബുക്കുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. അധ്യയനവര്‍ഷം തുടങ്ങിയാലും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. പൊതുമാര്‍ക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കും. സ്റ്റേഷനറി ഐറ്റങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. മാര്‍ക്കറ്റിന്റെ ഉദ്ഘാടനം കോര്‍പറേഷന്‍ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.