മധുരമൂറുന്ന ഈത്തപ്പഴ മഹോത്സവത്തിന് ഷാര്‍ജയില്‍ തുടക്കമായി

    അബുദാബി: അഞ്ചാമത് ഷാര്‍ജ അല്‍ജുബൈല്‍ സൂഖ് ഈത്തപ്പഴ മഹോത്സവത്തിന് തുടക്കമായി. മധുരമൂറുന്ന പരശ്ശതം ഇനങ്ങളുടെ കണ്‍കുളിര്‍ക്കുന്ന കാഴ്ചയുമായാണ് ഈത്തപ്പഴം മഹോത്സവത്തിന് തുടക്കം കുറിച്ചത്.
    സെപ്റ്റംബര്‍ 17 വരെ നീണ്ടുനില്‍ക്കുന്ന മധുരോത്സവത്തില്‍ ഓരോ വര്‍ഷവും ആയിരങ്ങളാണ് പങ്കാളികളാവുക. കോവിഡ് കാലത്ത് ഒന്നിച്ചെത്തുന്നവര്‍ കുറവാകുമെങ്കിലും പതിവുസന്ദര്‍ശകര്‍ ഇക്കുറിയും ജുബൈലി മാര്‍ക്കറ്റിലെ മധുരം ഒഴിവാക്കാനിടയില്ല.
    സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് സന്ദര്‍ശകരെ അനുവദിക്കുകയെന്ന് അല്‍ജുബൈല്‍ സൂഖ് ഡയറക്ടര്‍ എഞ്ചി. ഹാമിദ് അല്‍സറൂനി വ്യക്തമാക്കി.