
വിമാനം ചാര്‍ട്ടര്‍ ചെയ്തത് രമ്യ ഹരിദാസ് എംപി, അനില്‍ അക്കര എംഎല്‍എ എന്നിവരുടെ നിര്‍ദേശ പ്രകാരം
ഷാര്‍ജ: ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആഭിമുഖ്യത്തിലുളള ചാര്‍ട്ടേഡ് ഫ്ളൈറ്റ് പദ്ധതിയുടെ ഭാഗമായി ഷാര്‍ജ ഇന്‍കാസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെയും എംഎല്‍എ അനില്‍ അക്കരയുടെയും നിര്‍ദേശപ്രകാരം തയാറാക്കിയ ചാര്‍ട്ടേഡ് വിമാനം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നു. എയര്‍പോര്‍ട്ടില്‍ നടന്ന ലളിത ചടങ്ങില്‍ ‘ഫ്ളൈ വിത് ഇന്‍കാസ്’ ഭാഗമായി
തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്കുന്ന 100 ടിക്കറ്റുകളില്‍ നിന്ന് മൂന്ന് സൗജന്യ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് കൈമാറി. ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന് ടിക്കറ്റ് നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം യാത്രാ സംബന്ധമായ കടുത്ത പ്രയാസങ്ങള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിന് നിര്‍ദേശം നല്കിയ എംപിയെയും എംഎല്‍എയെയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം എന്നിവരും ടിക്കറ്റ് വിതരണം നടത്തി. ജില്ലാ കമ്മിറ്റിയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ഇരുവരും അഭിനന്ദിച്ചു. കേന്ദ്ര-സംസ്ഥാന ഭാരവാഹികളും തൃശ്ശൂര്‍ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് കെ.എം അബ്ദുമനാഫ് അധ്യക്ഷത വഹിച്ചു. ജനോപകാരപ്രദമായ മറ്റ് പദ്ധതികളുമായി ജില്ലാ കമ്മിററി മുന്നോട്ട് പോകുമെന്ന് മനാഫ് വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന, ജോ.ട്രഷറര്‍ സുനില്‍ അസീസ്, മീഡിയ കോഓര്‍ഡിനേറ്റര്‍ മുനീര്‍ കുമ്പള സംസാരിച്ചു.
ജന.സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ഖാലിദ് തൊയക്കാവ് നന്ദിയും പറഞ്ഞു.