തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ് 23, യു.എ.ഇ.12, ഖത്തര്‍ 5, ഒമാന്‍ 3, സൗദി അറേബ്യ 2, ബഹറിന്‍ 1, തജിക്കിസ്ഥാന്‍ 1) 26 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര 13, തമിഴ്നാട് 5, ഡല്‍ഹി 3, പശ്ചിമ ബംഗാള്‍ 2, കര്‍ണാടക1, ഗുജറാത്ത് 1, ഒഡീഷ 1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (ഒരു കൊല്ലം സ്വദേശി), പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, മലപ്പുറം (ഒരു തിരുവനന്തപുരം സ്വദേശി) ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കോട്ടയം ജില്ലയില്‍ (ഒരു പത്തനംതിട്ട സ്വദേശി) നിന്നുള്ള 4 പേരുടെയും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1366 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,234 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,22,143 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,20,157 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1986 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹോട്ട് സ്പോട്ട്; 16 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 16 പ്രദേശങ്ങളേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി എന്നിവയേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇന്നലെ പുതുതായി ഒരു ഹോട്ട് സ്പോട്ട് കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയാണിത്.
രാജ്യത്ത് കോവിഡ് ബാധിതര്‍ മൂന്നര ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 3.43 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 9000ത്തിനും 12,000 ത്തിനും ഇടയില്‍ ആളുകള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ഇന്നുതന്നെ രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞേക്കും. 400നടുത്ത് മരണവും 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 9,900ത്തില്‍ എത്തി. 1.8 ലക്ഷം പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തരായത്. ഒന്നര ലക്ഷത്തിലധികം പേര് നിലവില്‍ ചികിത്സയിലാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 220ലധികം പൊലീസുകാര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുന്‍ എം.പി ഹരിബാഹു ജാവലെ കോവിഡ് ബാധിച്ച് മരിച്ചു
മഹാരാഷ്ട്രയില്‍നിന്നുള്ള മുന്‍ പാര്‍ലമെന്റംഗം ഹരിബാഹു ജാവലെ കോവിഡ് 19 ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് മരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ജാവലെ. ജല്ഗാവിനെ പ്രതിനിധീകരിച്ച് രണ്ടു തവണ നിയമസഭയിലേക്കും രണ്ടുതവണ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ജൂണ്‍ മൂന്നിന് മുംബൈയിലെ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.
രണ്ട് സുപ്രീംകോടതി ജീവനക്കാര്‍ക്ക് കോവിഡ്
സുപ്രീംകോടതിയിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സുപ്രീംകോടതി രജിസ്ട്രിയുടെ സെക്ഷന്‍ ഒന്ന് ബി താല്‍ക്കാലികമായി അടച്ചിട്ടു. ഈ സെക്ഷനില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ വീടുകളില്‍ ഐസൊലേഷനില്‍ ആക്കിയതായി അധികൃതര്‍ വ്യക്തമാക്കി. സെക്ഷനിലെ മറ്റ് ജീവനക്കാരോടും തല്‍ക്കാലത്തേക്ക് ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതേടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ മുന്‍കരുതല്‍ ശക്തമാക്കി. മുമ്പും സുപ്രീംകോടതി ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.