ആത്മഹത്യ ഒന്നിനും പരിഹാരമല്ല

60

ദുബൈ: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന സന്ദേശമുയര്‍ത്തി പ്രമുഖ ഹ്രസ്വ ചിത്ര സംവിധായിക സെനോഫര്‍ ഫാത്തിമ പുതിയ വീഡിയോ പുറത്തിറക്കി. സാമൂഹിക അവബോധത്തെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വ ചിത്രങ്ങളുടെ ഒരു നിരയായ എനിഗ്മ സീരീസിലാണ് പുതിയ വീഡിയോ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്ന ചിന്തകളും വിഷാദവും ഒഴിവാക്കണമെന്ന് സെനോഫര്‍ ഫാത്തിമ ഉദ്‌ബോധിപ്പിക്കുന്നു. കോവിഡ് കാലത്ത് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ വ്യാപകമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് ഭാവി പദ്ധതികളെ നശിപ്പിച്ചതായി തോന്നുന്നുവെങ്കില്‍ ഈ വീഡിയോ കാണണം. ”ജോലിയിലാണെങ്കിലും കുടുംബവുമായി ആശയ വിനിമയം നടത്താന്‍ കഴിയാത്തതാണെങ്കിലും ഞാന്‍ ആളുകളോട് പറയാന്‍ ആഗ്രഹിക്കുന്നത്, ജീവനോടെയിരിക്കാനുള്ള ഒരു കാരണം കണ്ടെത്തുക എന്നാണ്. എപ്പോഴും സജീവമായ ജീവിതം തെരഞ്ഞെടുക്കുക” -സെനോഫര്‍ പറഞ്ഞു.
സെന്‍ പ്രൊഡക്ഷന്റെ ബാനറിലാണ് വീഡിയോ. @zenofar_fathima  ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പരിശോധിക്കാം.