മുംബൈ/പട്ന: ബോളിവുഡ് യുവനടന് സുശാന്ത് സിങ് രജപുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. സുശാന്തിന്റെ അമ്മാവന് ആണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് കൊലചെയ്യപ്പെട്ടതാണെന്നാണ് കുടുംബം വിശ്വസിക്കുന്നതെന്നും അമ്മാവന് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഹരിയാനാ പൊലീസില്‍ ഉന്നത ഉദ്യോഗസ്ഥനായ സുശാന്തിന്റെ സഹോദരീ ഭര്‍ത്താവും മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുശാന്തിന്റേത്് തൂങ്ങിമരണം തന്നെയാണെന്നാണ് പറഞ്ഞിരിക്കുന്നത്. കഴുത്തില്‍ കയര്‍ മുറുകിയ പാടുള്ളതായും ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ മുറിവോ ക്ഷതമോ കണ്ടെത്താനായിട്ടില്ലെന്നും പറയുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്നലെ വൈകീട്ടോടെ ബാന്ധ്രയില്‍ സംസ്കരിച്ചു. സുശാന്തിന്റെ അടുത്ത സൃഹുത്തായിരുന്ന നടി റേഹാ ചക്രവര്‍ത്തിയെ പൊലീസ് ചോദ്യം ചെയ്തു. മൃതദേഹം സൂക്ഷിച്ചിരുന്ന കൂപ്പര്‍ ആസ്പത്രിയില്‍ റേഹ ഇന്നലെ സന്ദര്സനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് റേഹയുടെ മൊഴി രേഖപ്പെടുത്തിയത്. സുശാന്തുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന നടന് മഹേഷ് ഷെട്ടിയില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ സുഹൃത്തുക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.