ടീം ബ്‌ളഡ് ഡോണേഴ്‌സ് ഫോര്‍ യു ഏഴാം രക്തദാന ക്യാമ്പ്

    അജ്മാന്‍: ടീം ബ്‌ളഡ് ഡോണേഴ്‌സ് ഫോര്‍ യു ആഭിമുഖ്യത്തില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ ഏഴാമത്തെ രക്തദാന ക്യാമ്പ് ഫുജൈറ ബ്‌ളഡ് ബാങ്ക്, ആമിന ഹോസ്പിറ്റല്‍ സംയുക്ത സഹായത്തോടെ അജ്മാന്‍ ആമിന ഹോസ്പിറ്റലില്‍ നടന്നു. പ്രതികൂല സാഹചര്യത്തിലും 90ലധികം പേര്‍ പങ്കെടുത്തു. അതില്‍ 71 പേര്‍ക്ക് രക്തദാനം നിര്‍വഹിക്കാന്‍ സാധിച്ചു. ഈ മഹദ് സംരംഭത്തിന് മുന്നോട്ടു വന്ന എല്ലാ രക്തദാതാക്കളോടും ബ്‌ളഡ് ഡോണേഴ്‌സ് ഫോര്‍ യു അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
    ടീം ബ്‌ളഡ് ഡോണേഴ്‌സ് ഫോര്‍ യുവിന്റെ അടുത്ത രക്തദാന ക്യാമ്പ് ദുബൈ ലത്തീഫ ആശുപത്രിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 050 4647525, 052 9459277.