തച്ചമ്പാറ: ജൂണ്‍മാസം തുടക്കത്തില്‍തന്നെ വര്‍ഷകാലം ആരംഭിച്ചുവെങ്കിലും മറ്റുജില്ലകളെ അപേക്ഷിച്ചു ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാടാണ്. ജില്ലയിലെ പ്രധാന ജലസംഭരണ അണക്കെട്ടാണ് കാഞ്ഞിരപ്പുഴ അണക്കെട്ട്. കഴിഞ്ഞ വേനല്‍കാലത്തിന്റെ അവസാനത്തോടെ തന്നെ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നിരുന്നു. അണക്കട്ടിന്റെ മുന്‍വശത്ത് മാത്രം അല്പം ജലം മാത്രമാണ് നിലവില്‍ ഡാമിലുള്ളത്. നല്ല മഴ ലഭിച്ചാല്‍ സാധാരണ ഗതിയില്‍ പെട്ടെന്ന് ജലനിരപ്പ് കൂടുന്ന ഡാമാണ് ഇത്. ജില്ലയിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നുള്ള കനാലുകളെയാണ് മിക്കയിടത്തും ആശ്രയിക്കന്നത്.